1 GBP = 103.65
breaking news

പാർട്ടിഗേറ്റ്; പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കും; പാര്‍ട്ടികളില്‍ ബോറിസ് പങ്കെടുക്കുന്ന കൂടുതൽ ചിത്രങ്ങള്‍ പുറത്ത് വരും

പാർട്ടിഗേറ്റ്; പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കും; പാര്‍ട്ടികളില്‍ ബോറിസ് പങ്കെടുക്കുന്ന കൂടുതൽ ചിത്രങ്ങള്‍ പുറത്ത് വരും

ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളെ കുറിച്ച് കോമണ്‍സ് അന്വേഷണത്തിന് അനുമതി ലഭിച്ചു. പ്രിവിലേജ് കമ്മിറ്റിയാകും അന്വേഷണം നടത്തുക. നിയമം തെറ്റിച്ച് നടന്ന പാര്‍ട്ടികളില്‍ ബോറിസ് പങ്കെടുക്കുന്ന ചിത്രങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്നാണ് ആശങ്ക.

ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പാര്‍ട്ടികളില്‍ പ്രധാനമന്ത്രി അറിഞ്ഞുകൊണ്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോയെന്നാണ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുക. ഇതില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ മാപ്പ് പറയാനും, സസ്‌പെന്‍ഡ് ചെയ്യാനും, ചിലപ്പോള്‍ കോമണ്‍സില്‍ നിന്ന് പുറത്താക്കാനും വരെ ശുപാര്‍ശ ചെയ്യാന്‍ സാധിക്കും.

ഏത് നടപടി പ്രഖ്യാപിച്ചാലും ഇതിന് എംപിമാരുടെ അംഗീകാരം ആവശ്യമാണ്. ലോക്ക്ഡൗണ്‍ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സീനിയര്‍ സിവില്‍ സെര്‍വന്റ് സ്യൂ ഗ്രേ ഏകദേശം 300 ചിത്രങ്ങള്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന് കൈമാറിയിട്ടുണ്ടെന്നാണ് കരുതുന്നത്. നം.10 ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ കോമണ്‍സ് അന്വേഷണത്തില്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.

ബോറിസിന്റെ 56-ാം ജന്മദിന ആഘോഷത്തിന്റെ പേരിലാണ് പോലീസ് ഇപ്പോള്‍ പിഴ ചുമത്തിയിട്ടുള്ളത്. മറ്റുള്ള വിഷയങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഏഴ് എംപിമാര്‍ അടങ്ങുന്നതാണ് പ്രിവിലേജ് കമ്മിറ്റി. ലേബറില്‍ നിന്നുള്ള ക്രിസ് ബ്രയന്റാണ് ചെയര്‍മാന്‍. എന്നാല്‍ ബോറിസിനെ നിശിതമായി വിമര്‍ശിച്ച് വന്നിരുന്ന ഇദ്ദേഹം അന്വേഷണത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more