1 GBP = 103.12

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭ പിരിഞ്ഞു

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭ പിരിഞ്ഞു

പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞപ്പോള്‍ രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. റഫാല്‍ കരാറിലെ ജെ.പി.സി അന്വേഷണം അടക്കമുള്ള വിഷയങ്ങളിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മുത്തലാക്ക് അടക്കം 45 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം തള്ളിയ പ്രതിപക്ഷം സഭയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അടിപതറിയത് പ്രതിപക്ഷത്തിന് നല്‍കിയ ആത്മവിശ്വാസം സഭയിലും പ്രതിഫലിച്ചു. റഫാല്‍ കരാറിലെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം, സി.ബി.ഐയിലെ വിഷയം, കാവേരി വിഷയം , തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ശിവസേനയും അടിയന്തരപ്രമേയത്തിന് സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് സഭയില്‍ എത്തിയിരുന്നു. അതേസമയം, രാജ്യസഭയിലും റഫാല്‍ കരാറിലെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വലിയ ബഹളമാണ് രാജ്യസഭയിലും അരങ്ങേറിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചേരുന്ന പാര്‍ലമെന്റിന്റെ അവസാന സമ്പൂര്‍ണ്ണ സമ്മേളനമാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more