1 GBP = 104.01

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്നും ചർച്ചക്കെടുത്തില്ല; ലോക്‌സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്നും ചർച്ചക്കെടുത്തില്ല; ലോക്‌സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു

ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നും അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാതെ ലോക്‌സഭ പിരിഞ്ഞു. അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സഭാനടപടികളുമായി സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ ആവശ്യം എഐഎഡിഎംകെ അംഗങ്ങള്‍ തള്ളി. ഇതിനിടെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു. 12 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസ പ്രമേയത്തിന് എത്ര പേരുടെ പിന്തുണ ഉണ്ടെന്ന് അറിയുന്നതിന് വോട്ടെടുപ്പിലേക്ക് കടക്കാന്‍ സ്പീക്കര്‍ അംഗങ്ങളുടെ സഹകരണം ആരാഞ്ഞു. എന്നാല്‍ നടുത്തളത്തില്‍ നിന്ന് ഇരുപ്പടങ്ങളിലേക്ക് മടങ്ങാന്‍ എഐഎഡിഎംകെ അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തി വെയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ട് വരുന്ന അവിശ്വാസപ്രമേയം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് രാജ്‌നാഥ് സിംഗും ലോക്‌സഭയില്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more