1 GBP = 103.12

പാര്‍ക്കിംഗിന്റെ പേരില്‍ തീവെട്ടിക്കൊള്ള, കഴിഞ്ഞവര്‍ഷം പാര്‍ക്കിംഗ് ഫീസിനത്തില്‍ കൗണ്‍സിലുകള്‍ക്ക് 60 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ്

പാര്‍ക്കിംഗിന്റെ പേരില്‍ തീവെട്ടിക്കൊള്ള, കഴിഞ്ഞവര്‍ഷം പാര്‍ക്കിംഗ് ഫീസിനത്തില്‍ കൗണ്‍സിലുകള്‍ക്ക് 60 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ്

പാര്‍ക്കിംഗ് ഫീസുകളുടേയും ഫൈനുകളുടേയും പേരില്‍ ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന ്‌റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാര്‍ക്കിംഗ് ഫീസ്, ഫൈന്‍ എന്നീ ഇനത്തിലുണ്ടായ വരുമാന വര്‍ദ്ധനവ് അറുപത് മില്യണ്‍ പൗണ്ടാണ്. പാര്‍ക്കിംഗ് സ്‌പേസുകള്‍ക്കായി വലിയ ഡിമാന്റാണ് ഉള്ളതെന്നും ആര്‍എസി ഫൗണ്ടേഷന്‍ മേധാവി സ്റ്റീവ് ഗുഢ്ഢിംഗ് പറയുന്നു.

കൗണ്‍സിലുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെലവ് കുറച്ച് കിട്ടുന്ന തുകയാണ് ഇവരുടെ ലാഭമായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരുമാനം നാല് ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ചെലവ് രണ്ട് ശതമാനം കുറഞ്ഞതായി ആര്‍എസി പറയുന്നു. 2011,12 വര്‍ഷത്തെ കണക്കുകള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ അധികമുള്ള തുകയില്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ലണ്ടനിലാണ് ഏറ്റവും അധികം തുക ലാഭം കിട്ടിയിരിക്കുന്നത്. ഇവിടുത്തെ 33 ലോക്കല്‍ അതോറ്റികളില്‍ നിന്നുള്ള പാര്‍ക്കിംഗ് വരുമാനം രാജ്യത്തെ മൊത്തം പാര്‍ക്കിംഗ് വരുമാനത്തിന്റെ നാല്പത്തിനാല് ശതമാനത്തോളം വരും. ലണ്ടന് പുറത്ത് ഏറ്റവും അധികം പണം വരുമാനമായി നേടിയത് ബ്രൈറ്റ്ടണ്‍ ആണ്. തൊട്ടുപിന്നില്‍ നോട്ടിംഗ്ഹാം ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more