1 GBP = 103.76

നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു; ആകാംക്ഷയോടെ ശാസ്ത്ര ലോകം

നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു; ആകാംക്ഷയോടെ ശാസ്ത്ര ലോകം
ഫ്‌ളോറിഡ: നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കനാവര്‍ സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡെല്‍റ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്. സൂര്യന്റെ രഹസ്യങ്ങളറിയാന്‍ നാസ വിഭാവനം ചരിത്രത്തിലാദ്യമായാണ് സൂര്യനെ കുറിച്ച് പടിക്കുന്നതിനായി ഒരു പേടകം യാത്രയാവുന്നത്
സുര്യന്റെ പുറം പ്രതലത്തിലൂടെ സഞ്ചരിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെയും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള പ്രതലമായ കൊറോണയെയും കുറിച്ച്‌ സൂക്ഷ്മമായി നിരീക്ഷിക്കും. സൂര്യന്റെ അന്തരീക്ഷത്തിൽ 100 ഇരട്ടി ചൂട് കൂടുതലാണ് 5 ലക്ഷം ഡിഗ്രി സെൽ‌ഷ്യസോ അതിൽ കൂടുതലോ ആവാം കൊറോണയിലെ താപനില എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
1400 ഡിഗ്രി സെ‌ൽഷ്യസ് താത്രമേ പാർക്കർ സോളാർ പ്രോബിന് താങ്ങാനാവൂ. ഇത് പരീക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏഴ് വർഷമാണ് ദൌത്യത്തിന്റെ കാലാവധി. ശാസ്ത്ര ലോകത്ത് ഏറെ കാലമായി നിലനിൽക്കുന്ന സംശയങ്ങൾക്ക് ഉത്തരം പാർക്കർ സോളാർ പ്രോബിനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more