1 GBP = 103.83
breaking news

നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോൾ ഫിഷ്പോൻഡ്‌സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ഫെബ്രുവരി 28,29 തീയതികളിൽ

നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോൾ ഫിഷ്പോൻഡ്‌സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ഫെബ്രുവരി 28,29 തീയതികളിൽ

സി. ലീന മേരി

ബ്രിസ്റ്റോൾ: ഈ വർഷം ക്ലിപ്ടൺ രൂപത “ഇയർ ഓഫ് കമ്യൂനിയൻ” ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28നും 29നും വൈകുന്നേരം 5.30 മുതൽ 8.30 വരെ പ്രമുഖ ധ്യാനഗുരുവും എം എസ് എഫ് എസ് സഭയുടെ ജനറൽ സുപ്പീരിയറുമായ റവ. ഫാ. എബ്രഹാം വെട്ടുവേലിൽ ബ്രിസ്റ്റോൾ ഫിഷ്പോൻഡ്‌സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ നവീകരണ ധ്യാനം നയിക്കും. ജപമാല പ്രാർത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബ്ബാന, ധ്യാനപ്രസംഗം, ദിവ്യകാരുണ്യാരാധന തുടങ്ങിയവ ഉണ്ടായിരിക്കും.

ക്ളിഫ്ടൻ രൂപതയുടെ സെന്റ് ജോസഫ് കാത്തലിക് ഇടവക ഒരുക്കിയിരിക്കുന്ന ഈ നോമ്പുകാല നവീകരണ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹത്തിൽ നിറയുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ഇടവക വികാരി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

St. Joseph Catholic Church

Forest Road, Fishpons

Bristol, BS1 6BQT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more