1 GBP = 103.96

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്മ്യുണിറ്റി ദശാബ്ദി നിറവില്‍: ഇടവക ദിനം ഫെബ്രുവരി 18 ശനിയാഴ്ച, ബിഷപ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കുന്നു .

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്മ്യുണിറ്റി ദശാബ്ദി നിറവില്‍: ഇടവക ദിനം ഫെബ്രുവരി 18 ശനിയാഴ്ച, ബിഷപ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കുന്നു .

മാത്യു ജോസഫ്

സന്ദര്‍ലാന്‍ഡ് : സേവനത്തിന്റെ, ദൈവസ്‌നേഹത്തിന്റെ പത്തു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി , ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു; ഇടവക ദിനാചരണത്തിലൂടെ .സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന പരിപാടികളില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് കമ്മ്യുണിറ്റിയിലെ ഫാമിലി യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ ബൈബിള്‍ ക്വിസ് മത്സരം അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ട്രോഫിയും സമ്മാനങ്ങളും നല്‍കുന്നതാണ്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് ബഹുമാനപെട്ട ബിഷപ്പ് തുടക്കം കുറിക്കും . ഒക്ടോബറില്‍ സെ. അല്‍ഫോന്‍സാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സോവനീര്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും . കഴിഞ്ഞ പത്തുവര്‍ഷകാലം ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന വേളയില്‍ സന്ദര്‍ലാണ്ടിലും പരിസരത്തും നന്മയുടെ ജ്വലിക്കുന്ന ഓര്‍മകളാകുവാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം . ദൈവാനുഭവത്തിന്റെ മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ഏവരെയും സീറോ മലബാര്‍ വികാരി ബഹു, ഫാ. സജി തോട്ടത്തിലും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.
ഇടവകദിന പരിപാടികള്‍:
ഫെബ്രുവരി 18 , ശനിയാഴ്ച – 10 am – ബിഷപ്പിന്
സ്വീകരണം , വിശുദ്ധ കുര്‍ബാന
11 .30 – ബൈബിള്‍ ക്വിസ് – CHILDREN
12 .30 – ലഞ്ച് ബ്രേക്ക്
1 .30 – ബൈബിള്‍ ക്വിസ് – ADULTS
3 .00 – END OF PROGRAMME
അഡ്രസ് : സെ. ജോസഫ്സ് ചര്‍ച്, സന്ദര്‍ലാന്‍ഡ് : SR4 6HP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more