മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ് : സേവനത്തിന്റെ , ദൈവസ്‌നേഹത്തിന്റെ പത്തു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി, ദശാബ്ദി ആഘോഷങ്ങള്‍ക്ക് ; ഇടവക ദിനാചരണത്തിലൂടെ . സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയോടെ തുടക്കം കുറിച്ചു. നിരവധി വൈദീകര്‍ സഹ കാര്‍മികരായ വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ബഹു.ഫാ. സജി തോട്ടത്തില്‍ ആദ്യ സന്ദര്‍ശനം നടത്തുന്ന ഇടയന് സ്വാഗതമേകി. തുടര്‍ന്ന് കമ്മ്യുണിറ്റിയിലെ ഫാമിലി യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍, കുട്ടികളുടെ വിഭാഗത്തില്‍ സെ. മദര്‍ തെരേസ്സ ഫാമിലി യുണിറ്റ്, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സെ. ജോസഫ്സ് ഫാമിലി യുണിറ്റ് ഒന്നാം സ്ഥാനം നേടി.



പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് ബഹുമാനപെട്ട ബിഷപ്പ് തുടക്കം കുറിച്ചു . ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാകാന്‍ ഏവരെയും തന്റെ പ്രസംഗത്തില്‍ പിതാവ് ഓര്‍മിപ്പിച്ചു. സെപ്റ്റംബര്‍ അവസാനം നടക്കുന്ന സെ. അല്‍ഫോന്‍സാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സോവനീര്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും . കഴിഞ്ഞ പത്തു വര്‍ഷ കാലം ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന വേളയില്‍ സന്ദര്‍ലാണ്ടിലും പരിസരത്തും നന്മയുടെ ജ്വലിക്കുന്ന ഓര്‍മകളാകുവാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം .
ദൈവാനുഭവത്തിന്റെ മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും പാരിഷ് കമ്മിറ്റി നന്ദി അറിയിച്ചു. മാര്‍ച്ച് മാസത്തെ മലയാളം കുര്‍ബാന മാര്‍ച്ച് 18 , ശനിയാഴ്ച 11 മണിക്ക് സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് നടക്കുന്നതായിരിക്കും.
click on malayalam character to switch languages