1 GBP = 104.22
breaking news

ഫ്രഞ്ച്​ തലസ്​ഥാന നഗരം വീണ്ടും ലോക്​ഡൗണിലേക്ക്

ഫ്രഞ്ച്​ തലസ്​ഥാന നഗരം വീണ്ടും ലോക്​ഡൗണിലേക്ക്

പാരിസ്​: അതിവേഗം കോവിഡ്​ തീവ്രവ്യാപനത്തിലേക്ക്​ ചുവടുവെക്കുന്ന ഫ്രഞ്ച്​ തലസ്​ഥാന നഗരം വീണ്ടും ലോക്​ഡൗണിലേക്ക്​. വെള്ളിയാഴ്ച രാത്രിയോടെ പാരിസിൽ ഒരു മാസം നീളുന്ന കോവിഡ്​ നിയന്ത്രണം നിലവിൽ വരും. വീടിനു പുറത്തിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമുൾപെടെ ഇളവുകളോടെയാണ്​ ലോക്​ഡൗൺ നടപ്പാക്കുകയെന്ന്​ പ്രധാനമന്ത്രി ഴാങ്​ കാസ്റ്റക്​സ്​ പറഞ്ഞു.

ലോക്​ഡൗൺ കാലത്ത്​ അവശ്യ സേവന വിഭാഗത്തിൽ പെടാത്ത കടകൾ അടഞ്ഞുകിടക്കും. സ്​കൂളുകൾ തുറക്കും. വ്യാപാര സ്​ഥാപനങ്ങൾ സംബന്ധിച്ച്​ വിശദമായ വാർത്താകുറിപ്പ്​ വൈകാതെ പുറത്തിറക്കും. വീടിന്​ 10 കിലോമീറ്റർ പരിധിയിൽ വ്യായാമം അനുവദിക്കും. ന്യായമായ കാരണങ്ങളില്ലെങ്കിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക്​ യാത്ര അനുവദിക്കില്ല. വീടിനു പുറത്തിറങ്ങുന്നവർ ഇറങ്ങാനുള്ള കാരണം വെള്ളക്കടലാസിൽ എഴുതി സൂക്ഷിക്കണം. ഫ്രാൻസിൽ പാരിസിനു പുറമെ രോഗബാധ കൂടുതൽ റിപ്പോർട്ട്​ ചെയ്​ത മറ്റിടങ്ങളിലും നിയന്ത്രണം നടപ്പാക്കും. ദേശവ്യാപകമായി നിലനിൽക്കുന്ന കർഫ്യൂവും തുടരും. 

24 മണിക്കൂറിനിടെ 35,000 കോവിഡ്​ ബാധിതരാണ്​ പുതുതായി രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഓരോ ദിനവും രോഗബാധ നിരക്ക്​ ഉയരുന്നത്​ ​ഫ്രാൻസിൽ കോവിഡ്​ മൂന്നാം തരംഗത്തി​ലേക്ക്​ സൂചന നൽകുന്നതായി പ്രധാനമന്ത്രി പറയുന്നു. 

പാരിസിൽ രോഗം ബാധിച്ച്​ 1,200 ഓളം പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രണ്ടാം തരംഗം കണ്ട നവംബറിലേതിനെക്കാൾ ഉയർന്ന നിരക്കാണിതെന്ന്​ സർക്കാർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more