1 GBP = 103.12

പറവൂര്‍ സിപിഐഎമ്മിനില്ല; നിലപാട് അറിയിച്ച് സിപിഐ

പറവൂര്‍ സിപിഐഎമ്മിനില്ല; നിലപാട് അറിയിച്ച് സിപിഐ

കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ തുടര്‍ച്ചയായി വിജയിച്ച പറവൂര്‍ സീറ്റ് ഇത്തവണ സിപിഐഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം തള്ളി സിപിഐ എറണാകുളം ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറി മത്സരത്തിനില്ലെന്നും പി രാജു പറഞ്ഞു.

രണ്ട് വട്ടം എംഎല്‍എയായിരുന്ന പി രാജുവിനെ വീഴ്ത്തി ആണ് മണ്ഡലത്തില്‍ വിഡി സതീശന്‍ വിജയിക്കുന്നത്. പിന്നീട് പന്ന്യന്‍ രവീന്ദ്രനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇത്തവണ സീറ്റ് സിപിഐഎം ഏറ്റെടുത്ത് സിപിഐക്ക് അവര്‍ ആവശ്യപ്പെടുന്ന സീറ്റ് നല്‍കാനായിരുന്നു നീക്കം.

2016 ല്‍ വിഡി സതീശനെതിരെ പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മേനോനായിരുന്നു മത്സരിച്ചത്. വിഡി സതീശന്‍ 74,985 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 2011 ലും ഇതേ വോട്ട് ലഭിച്ചിരുന്നു. ശാരദ മോഹന് 54,351 വോട്ടായിരുന്നു ലഭിച്ചത്. 2011 ല്‍ മത്സരിച്ച പന്ന്യന്‍ രവീന്ദ്രന് 62,955 വോട്ട് ലഭിച്ചിരുന്നു.
മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളിയെയാണ് സിപിഐഎം പരിഗണിക്കുന്നതെന്നാണ് സൂചന.

ഇത്തവണ വിഎസ് സുനില്‍കുമാറിനെ മണ്ഡലത്തില്‍ ഇറക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും രണ്ട് ടേം തുടര്‍ച്ചയായി എംഎല്‍എ ആയവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് വ്യവസ്ഥയില്‍ ഇളവ് കിട്ടിയാണ് സുനില്‍കുമാര്‍ കഴിഞ്ഞ തവണ മത്സരിച്ചത്. ഇനിയും മത്സരിപ്പിക്കണമെങ്കില്‍ ഇനിയും ഇളവ് വേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more