1 GBP = 96.32

ബ്രിട്ടനിലെ ആദ്യകാല മലയാളികളിലൊരാളും വർക്കല സ്വദേശിയുമായ ശ്രീ പരമു മാധവൻ ക്രോയിഡോണിൽ മരണമടഞ്ഞു

ബ്രിട്ടനിലെ ആദ്യകാല മലയാളികളിലൊരാളും വർക്കല സ്വദേശിയുമായ ശ്രീ പരമു മാധവൻ ക്രോയിഡോണിൽ മരണമടഞ്ഞു

ക്രോയ്ഡോൺ: ബ്രിട്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും വർക്കല സ്വദേശിയുമായ ശ്രീ പരമു മാധവൻ ക്രോയിഡോണിൽ മരണമടഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളാൽ ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്. 89 വയസ്സായിരുന്നു പ്രായം. ക്രോയ്‌ഡോണിലെ സാതെർലാൻഡ് റോഡിലുള്ള സ്വവസതിയിലാണ് മരണമടഞ്ഞത്.

ക്രോയ്ഡോണിലേയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന പരമു മാധവൻ 1970 കളുടെ തുടക്കത്തിലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. വലിയൊരു സൗഹൃദവലയത്തിന് ഉടമയായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ സി ഡബ്ല്യൂ എ അനുശോചനം രേഖപ്പെടുത്തി.

സുഭദ്രയാണ് ഭാര്യ, മകൻ ഡോ. ബീനു, മരുമകൾ ബീന, ചെറുമകൻ അദ്വൈത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more