1 GBP = 103.70

വേഗതയിലും കരുത്തിലും അഞ്ചാം വട്ടവും കിരീടം പപ്പന് സ്വന്തം; ഹാട്രിക് വിജയവുമായി ഷിജു ജോസ്; യുക്മ ദേശീയ കായികമേളയില്‍ താരങ്ങളായത് റീജിയണല്‍ ഭാരവാഹികള്‍

വേഗതയിലും കരുത്തിലും അഞ്ചാം വട്ടവും കിരീടം പപ്പന് സ്വന്തം; ഹാട്രിക് വിജയവുമായി ഷിജു ജോസ്;  യുക്മ ദേശീയ കായികമേളയില്‍ താരങ്ങളായത് റീജിയണല്‍ ഭാരവാഹികള്‍

യുക്മ ദേശീയ കായികമേളയില്‍ സീനിയര്‍ പുരുഷവിഭാഗത്തില്‍ കരുത്ത് തെളിയിച്ച് പപ്പന്‍ വീണ്ടും താരമായി. യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ സെക്രെട്ടറി കൂടിയായ എം പി പദ്മരാജ് എന്ന പപ്പന്‍ ഇത് അഞ്ചാം
തവണയാണ് സീനിയര്‍ വിഭാഗത്തില്‍ നാഷണല്‍ ചാമ്പ്യനാകുന്നത്. സൗത്ത് വെസ്റ്റ് റീജിയണിലെ സാലിസ്ബറി മലയാളി അസോസിയേഷന്‍ അംഗമായ പപ്പന്‍ ഷോട്ട് പുട്ടിലും 800 മീറ്ററിലും ലോംഗ് ജംപിലും റിലേയിലും വെന്നിക്കൊടി നാട്ടിയാണ് സീനിയര്‍ പുരുഷ വിഭാഗത്തില്‍ ചാമ്പ്യനായത്. മികച്ച ബാഡ്മിന്റണ്‍ കളിക്കാരനായ പപ്പന്‍ നിരവധി ടൂര്‍ണ്ണമെന്റുകളിലും വിജയിയായിട്ടുണ്ട്.

യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പപ്പന്റെ പ്രവര്‍ത്തന മികവിന്റെ മികച്ച ഉദാഹരണമായിരുന്നു സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ വിജയം. സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന പപ്പന്‍ പാലക്കാട് സ്വാദേശിയാണ്. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുന്ന ഭാര്യ സന്ധ്യക്കും മകന്‍ ഗൗരിനന്ദനുമൊപ്പം സാലിസ്ബറിയിലാണ് താമസം.

സീനിയര്‍ വനിതാ വിഭാഗത്തില്‍ ചാമ്പ്യനായത് സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ സംഘടനയായ റിഥം മലയാളി അസോസിയേഷനില്‍ നിന്നുള്ള അഖിലാ റോബിനാണ്. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജംപിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അഖിലാ റോബിന്‍ സീനിയര്‍ വനിതാ വിഭാഗത്തില്‍ ചാമ്പ്യനായത്. നാട്ടിലെ കലാലയ മത്സരങ്ങളില്‍ ത്രോ ബോള്‍ ക്യാപ്റ്റനായിരുന്നു. ആലുവ തട്ടന്‍പാടി സ്വദേശിയാണ് അഖില. ഭര്‍ത്താവ് റോബിനും മികച്ച കായികതാരമാണ്. 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളാ സ്‌റ്റേറ്റ് സ്‌കൂള്‍ ചാമ്പ്യനും 800, 1500 വിഭാഗങ്ങളില്‍ ഡിസ്ട്രിക്ട് ചാമ്പ്യനുമായിരുന്ന റോബിന്‍ ദേശീയ കായികമേളയിലും സീനിയര്‍ വിഭാഗത്തില്‍ സമ്മാനങ്ങള്‍ നേടിയിരുന്നു.

അഖില ഭര്‍ത്താവിനും ഒരു വയസ്സായ മകന്‍ ജോ യ്ക്കുമൊപ്പം സറേയിലെ ഹേസില്‍മിയറിലാണ് താമസം.

അഡല്‍റ്റ് പുരുഷ വിഭാഗത്തില്‍ ചാമ്പ്യനായ ഷിജു ജോസ് യുക്മ മിഡ് ലാന്‍ഡ്‌സ് റീജിയണ്‍ ജോയിന്റ് ട്രഷറര്‍ കൂടിയാണ്. ഇത് മൂന്നാം തവണയാണ് ഷിജു അഡല്‍റ്റ് വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാകുന്നത്. മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബിര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയില്‍ അംഗമായ ഷിജു എറണാകുളം ജില്ലയിലെ മഞ്ഞപ്ര സ്വദേശിയാണ്. സ്‌കൂളിലും കോളേജിലുമൊക്കെ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഷിജു കോളേജ് ഫുട്ബാള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ്ബാള്‍ ടീമുകളില്‍ അംഗമായിരുന്നു.

ഭാര്യ നിഷാ ഷിജുവിനും മക്കളായ ആഷ്‌നിക്കും ആഷിനുമൊപ്പം ബിര്‍മിംഗ്ഹാമിലാണ് താമസം. ആഷ്‌നിയും ആഷിനും റീജിയണല്‍ നാഷണല്‍ കായികമേളകളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷമായി ബിര്‍മിംഗ്ഹാമില്‍ താമസമാക്കിയിട്ടുള്ള ഷിജു മാര്‍സ്‌റ്റോണ്‍ ഗ്രീന്‍ ടെന്നീസ് ക്ലെബ്ബിലും അംഗമാണ്.

ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ ദേശീയ കലാമേളയില്‍ അഡല്‍റ്റ് വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ ആയ സലീന സഞ്ജീവ് വയനാട് വെള്ളിമുണ്ട സ്വാദേശിയാണ്. ജോസിന്റെയും വത്സമ്മയുടെയും മൂത്ത മകളായ സലീന വെള്ളമുണ്ട ഗവ : ഹൈ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജില്ലാ വോളിബാള്‍ ടീം അംഗമായിരുന്നു. കോട്ടയം ബി സി എം കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വനിതാ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. എറണാകുളം പി വി സ് ആശുപത്രിയില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ സലീന ഇപ്പോള്‍ മിഡില്‍ സെക്‌സ് എന്‍ എച്ച് എസ് ആശുപത്രിയില്‍ ഡെപ്യൂട്ടി വാര്‍ഡ് മാനേജര്‍ ആയി ജോലി നോക്കുന്നു .ഭര്‍ത്താവ് സജീവ്‌തോമസ് റോയല്‍ ഫ്രീ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. മക്കള്‍ ശ്രേയ സജീവ് , ടോണി സജീവ്. ഈസ്റ്റ് ആംഗ്ലിയ റെജിനിലുള്ള എഡ്മണ്ടന്‍ മലയാളീ അസോസിയേഷനെ പ്രതിനികരിച്ചാണ് സാലിന മല്‍സരിച്ചത്. 100 മീറ്റര്‍ ,200 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ലോങ്ങ് ജംപില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഈ നേട്ടം കൈവരിച്ചത്.
അവിചാരിതമായി കിട്ടിയ നേട്ടത്തിന്റെ സന്തോഷം യുക്മ ന്യൂസിനോട് പങ്കുവച്ച സലീന 15 വര്‍ഷത്തിന് ശേഷം കായിക രംഗത്തില്‍ തിരിച്ചുവരാന്‍ അവസരമൊരുക്കിയ യുക്മക്ക് നന്ദി പറഞ്ഞു.

ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ ദേശീയ കലാമേളയില്‍ സൂപ്പര്‍ സീനിയര്‍ പുരുഷ വ്യക്തിഗത ചാമ്പ്യന്‍ ആയ
വര്ഗീസ് താഴേക്കാടന്‍ തൃശൂര്‍ പരേതനായ കവലക്കാട്ട് താഴേക്കാടന്‍ ചാക്കുണ്ണിയുടെ മകനാണ്. നോര്‍ത്ത് മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സില്‍ ടീം ലീഡര്‍ ആയി ജോലി നോക്കുന്ന വര്‍ഗീസിന്റെ ഭാര്യ മോളി ഇ ന്‍ പി ആയി ജോലി ചെയ്യുന്നു. മക്കള്‍ പ്രണോയ് , പ്രണവ്

100 മീറ്റര്‍, 200 മീറ്റര്‍, ലോംഗ് ജംപ് എന്നീ ഇനങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയാണ് വര്ഗീസ് ഈ നേട്ടം കൈവരിച്ചത്. ഈസ്റ്റ് ആംഗ്ലിയ റെജിനിലെ എഡ്മണ്ടന്‍ മലയാളീ അസോസിയേഷനിലെ അംഗമായ വര്‍ഗീസിന് ഈ പ്രായത്തിലും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയ യുക്മക്ക് നന്ദി അറിയിച്ചു.

സൂപ്പര്‍ സീനിയര്‍ വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞത് സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള ഫിലോമിന ലാലിച്ചന്‍. സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലും ചാമ്പ്യന്‍ പട്ടം നേടിയ ഫിലോമിന സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനായ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ അംഗമാണ്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഫിലോമിന വ്യക്തിഗത ചാമ്പ്യനായത്. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ യുക്മ പ്രതിനിധിയായ ലാലിച്ചന്‍ ജോര്‍ജാണ് ഭര്‍ത്താവ്. ഡോര്‍സെറ്റിലെ പൂളില്‍ താമസമാക്കിയിട്ടുള്ള ഫിലോമിനക്ക് റോമല്‍, റെയ്‌ന എന്നീ രണ്ടു മക്കളാണുള്ളത്.

ഇവര്‍ നാളെയുടെ താരങ്ങള്‍; യുക്മ ദേശീയ കായികമേളയിലെ ചാമ്പ്യന്മാരെ പരിചയപ്പെടാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more