1 GBP = 103.12

പൻറ്റാസാഫിൽ ത്രിദിന ‘കുടുംബ വിശുദ്ധീകരണ
ധ്യാനം’ വെള്ളിയാഴ്ച ആരംഭിക്കും.

പൻറ്റാസാഫിൽ ത്രിദിന ‘കുടുംബ വിശുദ്ധീകരണ<br>ധ്യാനം’ വെള്ളിയാഴ്ച ആരംഭിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

പൻറ്റാസാഫ്: ഡിവൈൻ യു കെ ടീമിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ മൂന്നു ദിവസത്തെ താമസിച്ചുള്ള ‘കുടുംബ വിശുദ്ധീകരണ’ ധ്യാനവും, കുട്ടികൾക്കായുള്ള ശുശ്രുഷകളും ഡിസംബർ 16 മുതൽ 18 വരെ നടത്തപ്പെടുന്നതാണ്.

തിരുപ്പിറവിക്കു ആമുഖമായുള്ള നോമ്പുകാലത്ത്,ആല്മീയ നവീകരണത്തിനും, വിശുദ്ധിയിൽ ഒരുങ്ങികൊണ്ടു ഉണ്ണിയേശുവിനെ കുടുംബങ്ങളിൽ വരവേൽക്കുവാനും, കുട്ടികൾക്കു ആല്മീയ വളർച്ചക്കുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാന ശുശ്രുഷകൾ ഡിസംബർ 16 നു വെള്ളിയാഴ്ച ആരംഭിക്കും.

പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും,പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.പോൾ പാറേക്കാട്ടിൽ വീ സി, കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നതാണ്‌.

ഡിസംബർ 16 നു വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 18 നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

ദൈവീക അനുഗ്രഹ പരിപാലനത്തിനും, കുടുംബ വിശുദ്ധീകരണത്തിനും അവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ അറിയിച്ചു.

രജിസ്ട്രേഷനും,വിശദ വിവരങ്ങൾക്കും 01352 711053, 07417 494277 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

Nearest Railway Station – FLINT ( 7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more