1 GBP = 103.97

രണ്ടാം ലോക്ക്ഡൗൺ ആശങ്ക; പാനിക് ഷോപ്പിംഗിലേക്ക് ബ്രിട്ടീഷ് ജനത; സൂപ്പർമാർക്കറ്റുകളുടെ ഓണലൈൻ സ്ലോട്ടുകൾ ലഭ്യമാകാതെ ഉപഭോക്താക്കൾ

രണ്ടാം ലോക്ക്ഡൗൺ ആശങ്ക; പാനിക് ഷോപ്പിംഗിലേക്ക് ബ്രിട്ടീഷ് ജനത; സൂപ്പർമാർക്കറ്റുകളുടെ ഓണലൈൻ സ്ലോട്ടുകൾ ലഭ്യമാകാതെ ഉപഭോക്താക്കൾ

ലണ്ടൻ: മാർച്ചിൽ മഹാമാരിയുടെ തുടക്കത്തിൽ കണ്ട പാനിക് ഷോപ്പിംഗിലേക്ക് രാജ്യം തിരികെയെത്തുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഡെലിവറി സ്ലോട്ടുകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്ന് ഒകാഡോയും സൈൻസ്ബറിയും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ സൂപ്പർമാർക്കറ്റുകൾ അവരുടെ ‘പിക്ക് എ സ്ലോട്ട്’ വെബ്‌സൈറ്റ് പേജിലാണ് അറിയിപ്പ് നല്കിയിരിക്കുന്നത്.

സൈൻസ്ബറിയുടെ ഡെലിവറി സ്ലോട്ടുകൾ പേജിലെ ഒരു അറിയിപ്പ് ഇങ്ങനെ: ‘സ്ലോട്ടുകൾക്ക് ഇപ്പോഴും ഉയർന്ന ഡിമാൻഡാണ്. ഞങ്ങളുടെ സേവനം വിപുലീകരിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്നു. ദുർബലരായ ഉപയോക്താക്കൾക്ക് മുൻ‌ഗണനാ പ്രവേശനം ലഭിക്കും , ഞങ്ങൾ പതിവായി പുതിയ സ്ലോട്ടുകൾ പുറത്തിറക്കുന്നു, അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും ലഭ്യമായില്ലെങ്കിൽ ദയവായി വീണ്ടും പരിശോധിക്കുക. ‘ അതേസമയം, ടെസ്‌കോ ബുധനാഴ്ച വരെ പൂർണ്ണമായി ബുക്ക് ചെയ്തിരിക്കുന്നുവെന്നാണ്, ലഭ്യമായ സ്ലോട്ടുകൾക്കെല്ലാം 5.50 പൗണ്ടാണ് ഈടാക്കുന്നത്. അസ്ഡയിൽ തിങ്കളാഴ്ച വരെ സ്ലോട്ടുകൾ ലഭ്യമല്ല.

അതേസമയം പാനിക്ക് ഷോപ്പിംഗിന്റെ യാതൊരു ആവശ്യവുമില്ലെന്ന് സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നു. അവശ്യ വസ്തുക്കളുടെ വിതരണവും സംഭരണവും ഒരു മുടക്കവുമില്ലാതെ തന്നെ തുടരുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നു. രാജ്യം സമ്പൂർണ്ണ ലോക്ക്ടൗണിലേക്ക് പോയപ്പോൾ പോലും അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more