1 GBP = 103.75

പ്രളയശേഷം പമ്പ നദിയിലെ ജലനിരപ്പിൽ ഗണ്യമായ കുറവ്; സമീപത്തെ കിണറുകളും വറ്റുന്നു

പ്രളയശേഷം പമ്പ നദിയിലെ ജലനിരപ്പിൽ ഗണ്യമായ കുറവ്; സമീപത്തെ കിണറുകളും വറ്റുന്നു

പ്രളയശേഷം പമ്പ നദിയിലെ ജലനിരപ്പിൽ ഗണ്യമായ കുറവ്. നദിയോരങ്ങളിലെ കിണറുകളിലെ ജലനിരപ്പും വലിയ അളവിൽ കുറഞ്ഞു. പ്രളയത്തിൽ മലിനപ്പെട്ട കുടിവെള്ള സ്രോതസുകൾ പലതും വീണ്ടെടുക്കാനാവാത്തതിനാൽ പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്.

പ്രളയത്തിൽ ഏകദേശം 14 മീറ്ററിലധികം ജലനിരപ്പ് ഉയർന്ന പമ്പ ആഴ്ചകൾക്കുള്ളിലാണ് അടിത്തട്ട് കാണാവുന്ന വിധം ജലനിരപ്പ് താഴ്ന്നത്. പുഴയുടെ ഘടനയിലും കാര്യമായ മാറ്റമുണ്ടായി. പമ്പയുടെ ഓരത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഇതിനോടകം കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിൽ പുതിയ സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പ്രളയത്തിൽ ശുദ്ധജല സ്രോതസുകൾ മലിനമായ ഇടങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. കടുത്ത ചൂടിൽ പമ്പയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും നദീതടത്തിന്റെ ഘടനയിൽ വന്ന വ്യത്യാസവുമാണ് ജലനിരപ്പ് കുറച്ചത്.

വേനൽകാലത്തിന് സമാനമാണ് നിലവിൽ പമ്പയുടെ തീരഗ്രാമങ്ങളുടെ അവസ്ഥ. തുലാവർഷം കനിഞ്ഞില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more