1 GBP = 103.68
breaking news

സ്റ്റാലിന് മറുപടിയുമായി പളനിസ്വാമി;’മോദിയുടെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തമിഴ്നാട് സര്‍ക്കാര്‍’

സ്റ്റാലിന് മറുപടിയുമായി പളനിസ്വാമി;’മോദിയുടെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തമിഴ്നാട് സര്‍ക്കാര്‍’

അപ്രതീക്ഷിതമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് മറുപടിയുമായി എഐഎഡിഎംകെ. മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്റെ സര്‍ക്കാരെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞു. എഐഎഡിഎംകെ ബിജെപിയുടെ കളിപ്പാവയല്ലെന്നും അദ്ദേഹം സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അനുകൂലിക്കേണ്ടവ ഏതാണെന്നും എതിര്‍ക്കേണ്ടവ ഏതാണെന്നും കൃത്യമായി പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ല ബോധ്യമുണ്ട്. എതിര്‍ക്കേണ്ട നയങ്ങളെ ഏതു വിധേനയും എതിര്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയായിരുന്ന ജയലളിത നയിച്ച പാതയിലൂടെ തന്നെയാണ് പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടു പോകുന്നതെന്നും പളനിസ്വാമി പറഞ്ഞു.

ചൊവ്വാഴ്ച ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യപ്രസംഗത്തിലാണ് സ്റ്റാലിന്‍ ബിജെപിയ്ക്കൊപ്പം എഐഎഡിഎംകെയെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. നട്ടെല്ലില്ലാത്ത നരേന്ദ്രമോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ സ്റ്റാലിന്‍ പളനിസ്വാമി സര്‍ക്കാരിന്റെ സ്വാഭിമാനം മോദിക്കു മുന്നില്‍ അനുദിനം നഷ്ടമാവുകയാണെന്നും പറഞ്ഞിരുന്നു.നരേന്ദ്രമോദി സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്നും തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ സമ്മര്‍ദ്ദത്തിലായിരുന്നു എഐ എഡി എംകെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more