1 GBP = 103.12

പാകിസ്താനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത; 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

പാകിസ്താനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത; 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ പാകിസ്താനില്‍ വന്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ന്ധവും തടസപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. earthquake in pakistan

കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഹര്‍നൈയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.

ബലൂചിസ്ഥാനിലെ പ്രവശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പമുണ്ടായി. 2015ല്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 400ഓളം പേര്‍ മരിച്ചിരുന്നു. 2006ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത് 73,000ത്തിലധികം ആളുകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more