1 GBP = 103.85

ഇന്ത്യ വിരുദ്ധ പ്രചാരണം: പാകിസ്താൻ ആസ്ഥാനമായ 35 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

ഇന്ത്യ വിരുദ്ധ പ്രചാരണം: പാകിസ്താൻ ആസ്ഥാനമായ 35 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്താൻ ആസ്ഥാനമായ 35 യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്.

യൂട്യൂബ് ചാനലുകൾ കൂടാതെ രണ്ട് വെബ്സൈറ്റുകൾ, രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ടുകൾ എന്നിവയാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നതായി കണ്ടെത്തിയ 20 ചാനലുകൾ 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

പാകിസ്താനിൽ നിന്നും പ്രവർത്തിക്കുന്ന ഇവ രാജ്യ വിരുദ്ധ പ്രചാരണം നടത്തുന്നതായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. ചാനലുകളുടെ ഉള്ളടക്കം രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരാണെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. 

ചാനലുകളിലൂടെ പ്രചരിക്കുന്ന ചില വിഡിയോകൾ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാലെ വാർത്ത വിതരണ മന്ത്രാലയം പ്രദർശിപ്പിക്കുകയും ചെയ്തു. ഡിസംബറിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഉത്തര കൊറിയൻ സൈന്യം ലഡാക്കിൽ എത്തിയെന്നും ആരോപിക്കുന്ന വിഡിയോകളാണ് ഇവ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more