1 GBP = 103.12

പ്രതിരോധ രേഖകള്‍ മോഷ്ടിച്ച പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് ചോര്‍ത്തിയത്

പ്രതിരോധ രേഖകള്‍ മോഷ്ടിച്ച  പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് ചോര്‍ത്തിയത്

ദില്ലി: ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ച പാക് ഹൈക്കമീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മെഹമൂദ് അക്തര്‍ എന്നയാളെയാണ് ദില്ലി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നും പ്രതിരോധ രേഖകള്‍ പിടികൂടിയിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രഹസ്യാന്വേഷണ ഏജന്‍സിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാണക്യപുരി പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാക് ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധമുള്ള ചാരസംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ചില ഉദ്യോഗസ്ഥരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. അതേസമയം ഇയാള്‍ക്ക് രേഖകള്‍ കൈമാറിയ രാജസ്ഥാനില്‍ നിന്നുള്ള രണ്ടു പേരെ അറസ്‌ററ് ചെയ്തിട്ടുണ്ട്.

പാക് ഹൈക്കമീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ന് 11.30ന് ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more