1 GBP = 104.11

പ്രളയം: ദേശീയ ദുരന്തനിവാരണ ഏജൻസി രൂപവത്കരിച്ച് പാകിസ്താൻ

പ്രളയം: ദേശീയ ദുരന്തനിവാരണ ഏജൻസി രൂപവത്കരിച്ച് പാകിസ്താൻ

ഇ​സ്‍ലാ​മാ​ബാ​ദ്: 3.3 കോ​ടി ജ​ന​ത​യെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ടാ​ൻ പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ൻ​സി രൂ​പ​വ​ത്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വ​രെ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1136 ആ​യെ​ന്ന് ദേ​ശീ​യ ദു​ര​ന്ത കൈ​കാ​ര്യ അ​തോ​റി​റ്റി അ​റി​യി​ച്ചു. 1634 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ രാ​ജ്യ​ത്തി​ന് 1000 ഡോ​ള​റി​ല​ധി​കം ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഹ്‌​സ​ൻ ഇ​ഖ്ബാ​ൽ ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. ഇ​ത് രാ​ജ്യ​ത്തി​ന്റെ ജി.​ഡി.​പി​യു​ടെ ഏ​ക​ദേ​ശം മൂ​ന്നു ശ​ത​മാ​നം വ​രും.

ശ​ഹ​ബാ​സ് ശ​രീ​ഫ് സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച​യാ​ണ് ദേ​ശീ​യ വെ​ള്ള​പ്പൊ​ക്ക പ്ര​തി​ക​ര​ണ, ഏ​കോ​പ​ന കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. മ​ന്ത്രി​മാ​ർ, സൈ​നി​ക പ്ര​തി​നി​ധി​ക​ൾ, മു​ഖ്യ​മ​ന്ത്രി​മാ​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണി​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക​ൾ​ക്കും ദാ​താ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ട​നി​ല​ക്കാ​രാ​യി ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. പു​തി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും വി​ശ​ക​ല​നം ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. 

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ര​ക്ഷ-​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും യോ​ഗ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ട്വീ​റ്റ് ചെ​യ്തു.അ​തി​നി​ടെ പാ​കി​സ്താ​നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ചേ​ർ​ന്ന് 160 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റി​ന്റെ ആ​ഗോ​ള സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. പാ​ക് സ​ർ​ക്കാ​റും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും സം​യു​ക്ത​മാ​യി ‘2022 പാ​കി​സ്താ​ൻ വെ​ള്ള​പ്പൊ​ക്ക പ്ര​തി​ക​ര​ണ പ​ദ്ധ​തി (എ​ഫ്.​ആ​ർ.​പി) പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബി​ലാ​വ​ൽ ഭു​ട്ടോ സ​ർ​ദാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സും സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അ​ന്താ​രാ​ഷ്ട്ര ടി.​വി പ​രി​പാ​ടി വ​ഴി വ​ഴി 500 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more