1 GBP = 103.21

തെരഞ്ഞെടുപ്പ്​ നടത്താൻ പോലും സർക്കാറിന്‍റെ പക്കൽ പണമില്ല -പാക്​ ധനമന്ത്രി

തെരഞ്ഞെടുപ്പ്​ നടത്താൻ പോലും സർക്കാറിന്‍റെ പക്കൽ പണമില്ല -പാക്​ ധനമന്ത്രി

ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പ്​ നടത്താൻ പോലും പാകിസ്തൻ നനമന്ത്രാലയത്തിന്‍റെ പക്കൽ പണമില്ലെന്ന്​ പാക്​ മന്ത്രി. ധനമന്ത്രാലയത്തിന് പണമില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞതായി എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പി.ടി.ഐ മേധാവി ഇമ്രാൻ ഖാന്റെ വധശ്രമ ആരോപണം വ്യാജമാണെന്ന് ഖ്വാജ ആസിഫ് വിമർശിച്ചതായി എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇമ്രാൻഖാൻ ഭരണഘടനാ വിരുദ്ധമായി പ്രവിശ്യാ അസംബ്ലികൾ പിരിച്ചുവിട്ടുവെന്നും എന്നാൽ അവിശ്വാസ വോട്ടിലൂടെ ഭരണഘടനാപരമായി അദ്ദേഹത്തെ സീറ്റിൽ നിന്ന് പുറത്താക്കിയെന്നും ഇപ്പോൾ കോടതിയിൽ ഹാജരാകാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ ഭരണകാലത്ത് പി.എം.എൽ-എൻ നേതാക്കളെ തടവിലാക്കിയതിന് പി.ടി.ഐ ചെയർമാനാണെന്നും ആസിഫ് കുറ്റപ്പെടുത്തി. മിസ്റ്റർ ഖാന്റെ മൂന്ന് വർഷത്തെ ഭരണകാലത്ത് താൻ ജയിലിലായിരുന്നുവെന്നും തന്റെ പാർട്ടി നേതാവും കള്ളക്കേസുകളിൽ കോടതികളെ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇമ്രാൻ ഖാൻ എല്ലാ ദിവസവും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സർക്കാർ അവ പരിഹരിക്കുകയാണ്, ഈ പ്രതിസന്ധികളിൽ നിന്ന് പാകിസ്താൻ ഉടൻ കരകയറുമെന്നും ആസിഫ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more