1 GBP = 103.74
breaking news

പാകിസ്ഥാനിൽ 21 അംഗ മന്ത്രിസഭ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു; മൂന്ന് വനിതകൾ

പാകിസ്ഥാനിൽ 21 അംഗ മന്ത്രിസഭ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു; മൂന്ന് വനിതകൾ

ഇ​സ്​​ലാ​മാ​ബാ​ദ്​: പ​രി​ച​യ​സ​മ്പ​ന്ന​ർ​ക്ക്​ പ്രാ​മു​ഖ്യം​ന​ൽ​കി പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ 21അം​ഗ മ​ന്ത്രി​സ​ഭ​  പ്ര​ഖ്യാ​പി​ച്ചു. പു​തി​യ മ​ന്ത്രി​സ​ഭ​ തി​ങ്ക​ളാ​ഴ്​​ച അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 16പേ​ർ മ​ന്ത്രി​മാ​രാ​യും മ​റ്റു​ള്ള​വ​ർ മ​ന്ത്രി​പ​ദ​വി​യു​ള്ള ഉ​പ​ദേ​ശ​ക​രാ​യു​മാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.

പാ​കി​സ്​​താ​ൻ ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ വ​ക്​​താ​വ്​ ഫ​വാ​ദ്​ ചൗ​ധ​രി​യാ​ണ്​ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. മ​ന്ത്രി​സ​ഭ​യി​ലെ 12പേ​രും പ​ർ​വേ​സ്​ മു​ശ​ർ​റ​ഫി​​​​െൻറ പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​ൽ ഉ​ന്ന​ത​പ​ദ​വി​ക​ൾ വ​ഹി​ച്ച​വ​രാ​ണ്. മു​ശ​ർ​റ​ഫ്​ സ​ർ​ക്കാ​റി​ൽ റെ​യി​ൽ​വേ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ്​ റാ​ശി​ദ്​ ആ​ണ്​ ഇ​തി​ൽ പ്ര​മു​ഖ​ൻ. ഇം​റാ​ൻ സ​ർ​ക്കാ​റി​ലും അ​തേ​പ​ദ​വി​യാ​ണ്​ ശൈ​ഖ്​ റാ​ശി​ദ്​ കൈ​കാ​ര്യം​ചെ​യ്യു​ക.

ശാ​ഹ്​ മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി (വി​ദേ​ശ​കാ​ര്യം), പ​ർ​വേ​സ്​ ഖ​ട്ട​ക്​ (പ്ര​തി​രോ​ധം), അ​സ​ദ്​ ഉ​മ​ർ (ധ​ന​കാ​ര്യം) എ​ന്നി​വ​ർ​ക്കാ​ണ്​ പ്ര​ധാ​ന​ചു​മ​ത​ല​ക​ൾ. 2008-11 കാ​ല​യ​ള​വി​ൽ പാ​കി​സ്​​താ​ൻ പീ​പ്പ്​​ൾ​സ്​ പാ​ർ​ട്ടി​യു​ടെ യൂ​സു​ഫ്​ റ​സാ ഗീ​ലാ​നി നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കാ​റി​ലും വി​ദേ​ശ​കാ​ര്യ ചു​മ​ത​ല​ വ​ഹി​ച്ച​യാ​ളാ​ണ്​ ശാ​ഹ്​ മ​ഹ്​​മൂ​ദ്. ശി​റീ​ൻ മ​സാ​രി, സു​ബൈ​ദ ജ​ലാ​ൽ, ഫ​ഹ്​​മി​ദ മി​ർ​സ എ​ന്നി​വ​രാ​ണ്​ മ​ന്ത്രി​സ​ഭയിലെ സ്​​ത്രീ​പ്രാ​തി​നി​ധ്യ​ങ്ങ​ൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more