1 GBP = 103.96

പദ്മാവതി മാറ്റി പദ്മാവദ് എന്നാക്കണം; 26 ഭാഗങ്ങൾ ഒഴിവാക്കണം; പദ്മാവതിയ്ക്ക് ഉപാധികളോടെ സെൻസർ ബോർഡിന്റെ അനുമതി

പദ്മാവതി മാറ്റി പദ്മാവദ് എന്നാക്കണം; 26 ഭാഗങ്ങൾ ഒഴിവാക്കണം; പദ്മാവതിയ്ക്ക് ഉപാധികളോടെ സെൻസർ ബോർഡിന്റെ അനുമതി

പദ്മാവതിയ്ക്ക് അനുമതി നല്‍കുന്നതിന് മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേര് മാറ്റ പദ്മാവത് എന്നാക്കണമെന്നാണ് നിര്‍ദ്ദേശം.ചിത്രത്തിലെ 26 ഭാഗങ്ങള്‍ മാറ്റണം. യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്നിവയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. സഞ്ചയ് ലീല ബന്‍സാലി ചിത്രമാണ് പദ്മാവതി.

ചരിത്രം വളച്ചൊടിക്കുന്നതും രജപുത്ര സമുദായത്തിന്റെ വികാരം വൃണപ്പെടുത്തനതും എന്നാണ് ചിത്രത്തിനെതിരെ പ്രധാനമായും നിലനില്‍ക്കുന്ന ആരോപണം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചരിത്രബന്ധമില്ലെന്ന് തുടക്കത്തിലും ഇടവേളയിലും എഴുതിക്കാണിക്കണം.സിനിമയില്‍ 26 രംഗങ്ങള്‍ നീക്കം ചെയ്യണം. ചരിത്രകാരന്‍മാര്‍ ഉല്‍പ്പെടുന്ന വിദഗ്ദസമിതിയുടെ ഉപദേശം സ്വീകരിച്ചാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.

ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രദര്‍ശനാനമുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡ് വൈകിപ്പിച്ചിരുന്നു.സിനിമയില്‍ സാമുദായ വികാരം വൃണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി ഉല്‍പ്പെടെ അണിയറപ്രവര്‍ത്തകര്‍ പലതവണ വ്യക്തമാക്കിയെങ്കിലും കര്‍ണ്ണിസേന എന്ന പേരിലുള്ള വര്‍ഗ്ഗീയ സംഘടന പലയിടത്തും അക്രമം അഴിച്ചു വിട്ടു.

ബി ജെ പി യും കേന്ദ്ര സര്‍ക്കാറും ഇതിന് പിന്തുണ നല്‍കി.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത് രാജസ്ഥാന്‍ മധ്യപ്രദേശ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.ഉപാധകളോടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിക്കറ്റ് നല്‍കിയാലും ബി ജെ പി യുടെ ആവിഷ്‌കാര ധ്വംസനത്തിന് ഇരയാകുന്ന മറ്റൊരു സിനിമയായി പദ്മാതി.

സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ പദ്മാവതി സിനിമയ്ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിങ്ങും ദീപിക പദൂക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more