1 GBP = 103.54
breaking news

തിരുവനന്തപുരം പൂവാർ സ്വദേശി പത്മകുമാർ (55) ക്യാൻസർ രോഗത്തിന് കീഴടങ്ങി; ഒരു മരണത്തിൻ്റെ വേദന തീരും മുൻപ് മറ്റൊരു മരണമെത്തിയതിൽ ദുഃഖിതരായി ഹെയ്സ് മലയാളികൾ…

തിരുവനന്തപുരം പൂവാർ സ്വദേശി പത്മകുമാർ (55) ക്യാൻസർ രോഗത്തിന് കീഴടങ്ങി; ഒരു മരണത്തിൻ്റെ വേദന തീരും മുൻപ് മറ്റൊരു മരണമെത്തിയതിൽ ദുഃഖിതരായി ഹെയ്സ് മലയാളികൾ…

യുകെയിൽ വെസ്റ്റ് ലണ്ടനിലെ ഹെയ്‌സിൽ തിരുവനന്തപുരം പൂവാർ സ്വദേശി  പത്മകുമാർ(പപ്പൻ – 55)  നിര്യാതനായി. കഴിഞ്ഞ കുറെ നാളുകളായി കരളിനെ ബാധിച്ച കാൻസറിന്‌ ചികിത്സയിൽ ആയിരുന്നു പപ്പൻ എന്ന് സ്നേഹിതർ വിളിക്കുന്ന പത്മനാഭൻ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി രോഗം കലശലായതിനെത്തുടർന്ന്  ഹില്ലിങ്ങ്ടണിലെ മൌണ്ട് വെർമോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ  വിഫലമാക്കി    ഇന്നലെ വൈകിട്ടോടുകൂടി പപ്പൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വെസ്റ്റ് മിഡിൽസെക്സ് എൻഎച്എസ് ഹോസ്പിറ്റലിൽ സ്‌റ്റാഫായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ ജ്യോതിയും എൻ.എച്ച്. സ്റ്റാഫാ ണ്, മക്കൾ, പ്രേം , പ്രജയ് എന്നിവർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്.

ജനുവരി അവസാനവാരം മരണമടഞ്ഞ സുജ പ്രേംജിത്തിൻ്റെ വേർപാടിൻ്റെ വേദന മാറുന്നതിന് മുൻപ് ഉണ്ടായ മറ്റൊരു മരണം ഹെയ്സിലെ മലയാളികൾക്കിടയിൽ വലിയ തേങ്ങലായി മാറുകയാണ്. പപ്പൻ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന പത്മനാഭൻ ഏവർക്കും പ്രിയങ്കരനായിരുന്നു. രണ്ട് പതിറ്റാണ്ടായി പപ്പൻ്റെ കുടുംബം യുകെ മലയാളികളാണ്.

പത്മകുമാറിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം,  തുടങ്ങിയവർ  അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ  ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ  യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more