1 GBP = 103.68
breaking news

ദാസ്യപ്പണി: ഡെപ്യൂട്ടി കമാൻഡൻറ്​ പി.വി രാജുവിനെ സ്ഥലംമാറ്റി

ദാസ്യപ്പണി: ഡെപ്യൂട്ടി കമാൻഡൻറ്​ പി.വി രാജുവിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ ഉൾപ്പെട്ട ഡെപ്യൂട്ടി കമാൻഡൻറ്​ പി.വി രാജുവിനെ സ്ഥലംമാറ്റി. തൃശൂർ ട്രെയിനിങ്​ ക്യാമ്പിലേക്കാണ്​ അദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്​. ക്യാമ്പ്​ ഫോളോവേഴ്​സിനെ ടൈൽസ്​ പണിക്കായി ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ്​ നടപടി.

ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടിൽ ടൈൽസ് പണിക്കായി എസ്.എ.പി ക്യാമ്പിലെ ദിവസ വേതനക്കാരായ ക്യാമ്പ് ഫോളവേഴ്സിനെ പി.വി. രാജു ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതം ക്യാമ്പ് ഫോളവേഴ്സ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

കേസ്​ അട്ടിമറിക്കാൻ ​നീക്കങ്ങൾ നടക്കുന്നുവെന്ന്​ നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആരോപണങ്ങൾ നിലനിൽക്കേയാണ്​ രാജുവിനെ സ്ഥലം മാറ്റിയിരിക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more