1 GBP = 103.12

ഓക്‌സിജൻ നിർമ്മിക്കാൻ അനുകൂലമായ അന്തരീക്ഷം ചൊവ്വയ്‌ക്കുണ്ടെന്ന് കണ്ടെത്തൽ

ഓക്‌സിജൻ നിർമ്മിക്കാൻ അനുകൂലമായ അന്തരീക്ഷം ചൊവ്വയ്‌ക്കുണ്ടെന്ന് കണ്ടെത്തൽ

ലണ്ടൻ: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ നിർമ്മിക്കാൻ അനുകൂലമായ സാഹചര്യമാണ് ചൊവ്വാ ഗ്രഹത്തിലുള്ളതെന്ന് പുതിയ പഠനം. പോർച്ചുഗലിലെ പോർട്ടോ സർവകലാശാലയിലെയും പാരീസിലെ ഇകോളെ പോളിടെക്‌നിക്കിലെയും ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. ചൊവ്വയുടെ അന്തരീക്ഷത്തിൽ 96 ശതമാനവും കാർബൺഡൈ ഓക്സൈഡാണ്. താപനില കുറഞ്ഞ പ്ലാസ്മ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർബൺഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കാൻ അനുകൂലമാണ് ചൊവ്വയിലെ അന്തരീക്ഷ മർദ്ദവും താപനിലയും എന്നാണ് ഗവേഷകർ പറയുന്നത്.

ചൊവ്വാന്തരീക്ഷത്തിൽ ഓക്സിജൻ ലഭ്യമാകുന്നതോടെ ഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകും. ഓക്സിജൻ ലഭ്യതക്കുറവാണ് നിലവിൽ ചൊവ്വയിൽ നേരിട്ടെത്തി ഗവേഷണം നടത്താനുള്ള പ്രധാന തടസം.കാർബൺഡൈ ഓക്സൈഡ് വിഘടനത്തിന് ഏറ്റവും അനുകൂലമായ മാദ്ധ്യമമാണ് താഴ്ന്ന താപനിലയിലുള്ള പ്ലാസ്മ. ചൊവ്വയിലെ താഴ്ന്ന താപനില രാസപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ഇത് തൻമാത്രാ വിഘടനത്തിന് അനുകൂലമാവുകയും ചെയ്യുന്നു.

പ്ലാസ്മ ഉപയോഗിച്ച് ചൊവ്വയിലെ തന്നെ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അനുകൂലനങ്ങൾ ഈ ഗ്രഹത്തിന്റെ പ്രത്യേകതയാണ്. ഭൂമിയിലെ കാർബൺഡൈ ഓക്സൈഡിനെയും പ്ലാസ്മാ സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപാന്തരീകരണം നടത്താനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഓക്സിജൻ നിർമ്മാണത്തിന് ചൊവ്വയിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇനി ആളുകളെ നേരിട്ട് ചൊവ്വയിലേക്കയയ്ക്കാൻ സാധിക്കും. നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ശ്വസനം സാദ്ധ്യമാകുന്ന അന്തരീക്ഷം ചൊവ്വയിൽ ഉണ്ടാക്കാം എന്നത് വലിയ കണ്ടെത്തലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more