1 GBP = 103.69

ഓക്സ്മാസിൻ്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും മാതൃകയായി….

ഓക്സ്മാസിൻ്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും മാതൃകയായി….

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ ( OXMAS ) 16-ആം  ക്രിസ്മസ് ആഘോഷങ്ങൾ ഈ ലോക് ഡൌൺ  കാലത്തെ പരിമിതികളുടെ  ഉള്ളിൽ നിന്നുകൊണ്ട് ആഘോഷിച്ചു . ലോകത്തിനു  പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തിയ ദൈവപുത്രന്റെ ജന്മദിനത്തിൽ അംഗങ്ങൾക്കു വീടുകളിൽ ക്രിസ്മസ് കേക്കും മധുരപലഹാരങ്ങളും OXMAS ബ്രാൻഡഡ് ക്രിസ്മസ് മഗും അടങ്ങിയ ബോക്സ് എത്തിച്ചു മാതൃകയായി.

ഓക്‌സ്മാസ് “കുടുംബത്തിലെ ” അംഗങ്ങളുടെ ഒത്തൊരുമയുടെയും  പരസ്പരസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി കമ്മിറ്റി സഘടിപ്പിച്ച  “ക്രിസ്മസ് ട്രീ ” മത്സരം. തങ്ങളുടെ വീടുകളിലെ അലംങ്കരിച്ച ക്രിസ്തുമസ് ട്രീയുടെ ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തു നടത്തിയ വാശിയേറിയ മത്സരത്തിൽ   സമ്മാനജേതാക്കൾക്കു 26 നു ലോക്‌ഡൌൺ ആരഭിക്കുന്നതിനു മുൻപുതന്നെ സമ്മാനത്തുക കൈമാറി ഓക്‌സ്മാസ് അവിടെയും മാതൃകയായി. യുക്മ നാഷണൽ ജോയിൻറ് ട്രഷറർ ശ്രീ. ടിറ്റോ തോമസ് കേക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

ഈ ഇരുണ്ട ദിനങ്ങൾക്കപ്പുറം പഴയതു പോലെ ആഘോഷത്തിമിർപ്പുകളുടെ ഒരു പുലരി എത്തുമ്പോൾ വീണ്ടും നേരിൽ കാണാം ഇന്ന് മനസ്സിൽ കുറിച്ച് ഓരോ ഓക്‌സ്മാസ് ഫാമിലിയും കാത്തിരിക്കുന്നു. ഓക്സ്മാസ് സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് ജയകൃഷ്ണൻ ബാലകൃഷ്ണൻ നായർ, സെക്രട്ടറി വറുഗീസ് ചെറിയാൻ, ട്രഷറർ സിബി കുര്യാക്കോസ് തുടങ്ങിയവർ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more