1 GBP = 104.22
breaking news

എം ജി രാജമാണിക്യം ഐ എസിന്റെ സാന്നിധ്യത്തിൽ ഓക്‌സ്മാസിന്റെ പതിനാലാമതു ക്രിസ്മസ് ന്യു ഇയർ പ്രൗഢ ഗംബീരമായി

എം ജി രാജമാണിക്യം ഐ എസിന്റെ സാന്നിധ്യത്തിൽ ഓക്‌സ്മാസിന്റെ പതിനാലാമതു ക്രിസ്മസ് ന്യു ഇയർ പ്രൗഢ ഗംബീരമായി

മൈക്കിൾ കുര്യൻ

ജനുവരി 5 -ആം തീയതി വൈകുന്നേരം ഓക്സ്ഫോർഡിലെ ഓക്‌സ്മാസ് നടത്തിയ ക്രിസ്മസ് ന്യു ഇയർ പരിപാടിയിൽ കലക്റ്റർമാരുടെ ഇടയിൽ നക്ഷത്രത്തിളക്കവുമായി നിൽക്കുന്ന എം ജി രാജമാണിക്യം നിറസാന്നിധ്യമായി. മുഖ്യാതിഥിയെ ശ്രീ ടിറ്റോ തോമസ് വേദിയിലേക്ക് സ്വാഗതം ചെയ്യുകയും ,വൈസ് പ്രസിഡന്റ് ലൗലി ബിമൽരാജ് ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് രാജമാണിക്യം I A S തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടു കാര്യപരിപാടികൾക്കു തുടക്കം കുറിച്ചു.

ശ്രീ രാജമാണിക്യത്തിന്റെ ആശംസാപ്രസംഗത്തിൽ മലയാളി അസോസിയേഷനുകളുടെ ഗുണത്തെപറ്റിയും, അതിലൂടെ വളർന്നു വരുന്ന കലാ കായിക പ്രതിഭകളെ അഭിനന്ദിക്കുകയും , കൂടാതെ വരും മലയാള തലമുറ ഭരണ രംഗത്തുൾപ്പടെയുള്ള മേഖലകളിൽ കൂടി വളരണമെന്ന് ആശംസിക്കുകയും ചെയ്തു. ഓക്‌സ്മാസിനുവേണ്ടി പ്രസിഡന്റ് മൈക്കിൾ കുര്യൻ മുഖ്യാതിഥിയെ മൊമെന്റോ നൽകി ആദരിക്കുകയും സെക്രട്ടറി സിബി കുര്യൻ പൊന്നാട അണിയിക്കുകയും ചെയ്തുകൊണ്ട് സാംസ്കാരികസമ്മേളനം അവസാനിച്ചു.

തുടർന്ന് മൈക്കിൾ കുര്യന്റെ നേതൃത്ത്വത്തിൽ, ബിമൽരാജ് , ജൂനിയ റെജി എന്നിവരുടെ മനോഹാരിതയാർന്ന അവതരണത്തിൽ വർണമനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഏവരുടെയും മനംകവർന്നു. രുചികരമായ സദ്യക്കു ശേഷം പത്തുമണിയോടുകൂടി ആഘോഷങ്ങൾക്കു പരിസമാപ്തിയായി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more