1 GBP = 103.81

ഓക്സ്ഫോർഡ് മലയാളി സമാജം ഓക്‌സ്മാസിന്റെ ഓണാഘോഷം സെപ്റ്റംബർ 10 ശനിയാഴ്ച്ച

ഓക്സ്ഫോർഡ് മലയാളി സമാജം ഓക്‌സ്മാസിന്റെ ഓണാഘോഷം സെപ്റ്റംബർ 10 ശനിയാഴ്ച്ച

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളി അസോസിയേഷൻ ഓക്‌സ്മാസിന്റെ പതിനേഴാമത് ഓണാഘോഷം സെപ്റ്റംബർ പത്ത് ശനിയാഴ്ച രാവിലെ പത്ത്മണിക്ക് പുക്കളo ഇട്ടു കൊണ്ടു് സമാരoഭിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും ഓക്സ്ഫോർഡിന്റെ വിവിധ ഭാഗങ്ങളിലുമായി ജോലി ചെയ്യുന്ന അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ പരിപാടികൾ അവതരിപ്പിക്കപ്പെടുന്നതാണ്.

ഉത്‌ഘാടന സമ്മേളനത്തിന് ശേഷം വടംവലി, വിഭവ സമൃദ്ധമായ ഓണസദ്യ ഓക്‌സ്മാസ് അംഗങ്ങളുടെ ഗാനമേള, സ്കിറ്റ്, കുട്ടികളുടെ ഓണക്കളികൾ മറ്റു കലാപരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണപ്പരിപാടികൾ വൈകിട്ട് ഏഴുമണി വരെ തുടരുന്നതാണ്. ഓക്‌സ്മാസ് അംഗങ്ങൾ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നു ഓക്‌സ്മാസ് എക്സിക്യു്ട്ടീവ്കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഐവി ജോൺ അറിയിച്ചു.

ഓണാഘോഷ വേദിയുടെ വിലാസം

THE CHERWELL SCHOOL, MARSTON FERRY ROAD, OXFORD, OX2 7EE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more