1 GBP = 104.11

ഓക്സ്ഫോഡ് മലയാളി സമാജം (ഓക്സ്മാസ്) , മൈക്കിൾ കുര്യന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു

ഓക്സ്ഫോഡ് മലയാളി സമാജം (ഓക്സ്മാസ്) , മൈക്കിൾ കുര്യന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു

സ്വന്തം ലേഖകൻ

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളികളുടെ ആദ്യകാല സംഘടനയായ ഓക്സ്മാസിന്റെ പതിനാലാമത് പ്രസിഡന്റായി ശ്രീ. മൈക്കിൾ കുര്യനെ തിരഞ്ഞടുത്തു. സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന ശ്രീ. മൈക്കിൾ, ഒരു വ്യാഴവട്ടത്തിനു ശേഷമാണ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുന്നത്. സാമൂഹിക സാസ്കാരിക മേഖലകളിൽ തികഞ്ഞ അനുഭവ സമ്പത്തും തനത് വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള ശ്രീ മൈക്കിളിന്റെ നേതൃത്വത്തിൽ ഒരു പുതിയ നേതൃനിരയാണ് ഇത്തവണ ഓക്സ് മാസ് അവതരിപ്പിച്ചിരിക്കുന്നത്.

രക്ഷാധികാരിയായി ജോസ് വർക്കി, ജനറൽ സെക്രട്ടറിയായി സിബി കുര്യാക്കോസ്, ട്രഷററായി ബിമൽരാജിനെയും പൊതുയോഗം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡണ്ട് ലൗവ്‌ലി ബിമൽരാജ്, ജോയിന്റ് സെക്രട്ടറി ജൂണിയ റെജി എന്നിവരാണ്. എക്സിക്യു്ട്ടീവ് അംഗങ്ങളായി ബിജോ മാത്യു, ജയകൃഷ്ണൻ, ബിജു തോമസ്, വർഗീസ് കെ ചെറിയാൻ, ടിറ്റോ തോമസ് തുടങ്ങിയവരും ചുമതലയേറ്റെടുത്തു.

യുക്മ അംഗസംഘടനകളിൽ പ്രബല സംഘടനകളിൽ ഒന്നായ ഓക്സ്ഫോർഡ് മലയാളി സമാജം യുക്മ സൗത്ത് വെസ്റ്റ് റീജിയണിലാണ് പ്രവർത്തിക്കുന്നത്. സംഘടനയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷവേളയിലാണ് പുതിയ ഭരണ സമിതിയെ പൊതുയോഗം തിരഞ്ഞെടുത്തത്. പുതിയ നേതൃനിരക്ക് എല്ലാ വിധ പിന്തുണയും നൽകുന്നതായി സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡണ്ട് ശ്രീ വർഗ്ഗീസ് ചെറിയാൻ പറഞ്ഞു. നിയുക്ത പ്രസിഡന്റ് മൈക്കിൾ കുര്യൻ സംഘാനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മുഴുവൻ അംഗങ്ങളുടെയും പ്രോത്സാഹനവും സഹകരണവും അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more