1 GBP = 103.83
breaking news

ഓക്സ്ഫോർഡ് മലയാളീ സമാജത്തിന്റ്റെ ( OXMAS ) 16 -)൦ ഓണാഘോഷവും വാർഷീക സമ്മേളനവും; ഐ വി ബിബി ഓക്‌സ്മാസിന്റെ ആദ്യ വനിതാ പ്രസിഡന്റ്; ബിമൽരാജ് കുട്ടപ്പൻ സെക്രട്ടറി, സുജയ് എലിയാസ് സെക്രട്ടറി സിബി കുര്യാക്കോസ് രക്ഷാധികാരി

ഓക്സ്ഫോർഡ് മലയാളീ സമാജത്തിന്റ്റെ ( OXMAS ) 16 -)൦ ഓണാഘോഷവും വാർഷീക സമ്മേളനവും; ഐ വി ബിബി ഓക്‌സ്മാസിന്റെ ആദ്യ വനിതാ പ്രസിഡന്റ്; ബിമൽരാജ് കുട്ടപ്പൻ സെക്രട്ടറി, സുജയ് എലിയാസ് സെക്രട്ടറി സിബി കുര്യാക്കോസ് രക്ഷാധികാരി

ജയകൃഷ്ണൻ

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളീ സമാജത്തിൻ്റെ ( OXMAS ) 16 -)൦ ഓണാഘോഷവും വാർഷീക സമ്മേളനവും ഓഗസ്റ്റ് 28-)൦ തീയതി ചെയ്‌നി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.ലോക്‌ഡൗണിന്റെ ഇരുണ്ട ദിനങ്ങളെ മറവിയിൽ തള്ളിക്കൊണ്ട് ഈ ഓണാഘോഷം അവിസ്മരണീയമായ ഒരു അനുഭവം ആക്കിയതിനു ഏവർകും അകൈതവമായ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഓണപൂക്കളവും,മാവേലിയെ എഴുന്നളിക്കലിനും, വിവിധ സംഗീത നൃത്ത കല വിരുന്നുകൾക്കും ശേഷം സെക്രട്ടറി വറുഗീസ് ചെറിയാൻ വാർഷീക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രീഷറർ സിബി കുര്യാക്കോസ് വാർഷീക സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡണ്ട് ജയകൃഷ്ണനും രക്ഷാധികാരി ടിറ്റോ തോമസും അംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു.

തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി പൊതു യോഗത്തിൽ നിന്നും പ്രിസൈഡിങ് ഓഫീസർ ആയി ശ്രീ. ഹരികൃഷ്ണൻ നായർ തിരഞ്ഞെടുക്കുകയും അദ്ദേഹം നോമിനേഷൻ സ്വീകരിക്കാനുള്ള സമയ പരിധി നിശ്ചയിച്ചു അവ ക്ഷണിക്കുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും അനേകം നൃത്തനൃത്യങ്ങൾക്കും ശേഷം 2021-2022 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എക്കാലവും പുതുമകളെ വാരിപുണർന്നിട്ടുള്ള ഓക്‌സ്മാസ് 2005-ൽ രൂപംകൊണ്ടതിനു ശേഷം ആദ്യമായി ഒരു വനിതാ പ്രസിഡന്റിനെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു. ചരിത്രം തിരുത്തികൊണ്ടു ശ്രീമതി. ഐവി ബിബി ഓക്‌സ്മാസിൻ്റെ 2021-2022 കാലയളവിലേക്കുള്ള നിയുക്ത പ്രെസിഡന്റായി നിയമിക്കപ്പെട്ടു.

സിബി കുര്യാക്കോസ് രക്ഷാധികാരിയും,ബിമൽരാജ് കുട്ടപ്പൻ സെക്രെട്ടറിയും , സുജയ് എലിയാസ് ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ശ്രീമതി സോഫി പ്രിൻസും സാൻജോ മാത്യുവും വൈസ് പ്രെസിഡന്റുമാരും, ശ്രീമതി . ജൂനിയ റെജിയും ജയചന്ദ്രൻ നായരും ജോയിന്റ് സെക്രെട്ടറിമാരും , ജിതേഷ് ഗംഗാധരൻ – ഐ ടി സെക്രട്ടറി ആയും സ്ഥാനമേറ്റു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടിറ്റോ തോമസ് , വര്ഗീസ് ചെറിയാൻ , തോമസ് ജോൺ, ജയകൃഷ്ണൻ, അനസ് റഹ്മാൻ , ബിബി തോമസ്, സിജോ മാത്യു,ജെയ്സൺ കുരിയൻ , അനു നിബു, രേഖ കുരിയൻ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.

നമ്മൾ ഏവരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ അനേകം അനുഗ്രഹീത ഗായകർ , ദേവ നർത്തകർ അവരുടെ കഴിവുകൾ നമ്മൾക്കുമുന്പിൽ മാറ്റുരച്ച ഒരു വേദി കൂടിയായി ഓക്‌സ്മാസ് ഓണം 2021. അവരെ എല്ലാവരെയും ഒപ്പം ഓണസദ്യ വിളമ്പാനും പരിപാടിയുടെ ആദ്യാവസാനം കൂടെ നിന്ന് സഹകരിച്ച, സഹായിച്ച ഏവരെയും ഓക്‌സ്മാസ് ഓണം സംഘാടകരുടെ മനം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

അനുദിനം വളരുന്ന, എന്നാൽ ഏതു നാനാത്വത്തിലും സമത്വവും സാഹോദര്യവും എന്നും കാത്തു സൂക്ഷിക്കുന്ന വലിയ ഓക്‌സ്മാസ് കുടുബത്തിലെ ഓണാഘോഷം ഓണത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആവേശോജ്വലമായ വടം വലി മത്സരങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും കസേരകളിക്കും ശേഷം ദേശീയ ഗാനത്തോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more