1 GBP = 104.21
breaking news

ചരിത്രം രജിച്ച് ഓക്സ്ഫോർഡ് മലയാളി അസ്സോസിയേഷൻ; പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിക്ക് കൈമാറി

ചരിത്രം രജിച്ച് ഓക്സ്ഫോർഡ് മലയാളി അസ്സോസിയേഷൻ; പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിക്ക് കൈമാറി

കോശി തെക്കേക്കര

സംസ്ഥാന സർക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളെ സഹായിയ്ക്കുന്നതിൽ യു. കെ. മലയാളി അസ്സോസിയേഷനുകൾക്ക് ഓക്‌സ്മാസ് മാതൃകയായി.

പൊന്നിൻ ചിങ്ങത്തിലെ തിരുവോണനാളിനെ വരവേൽക്കുവാൻ വേണ്ടി നാടും നഗരവും, വർണ്ണാഭമായ അലങ്കാരങ്ങൾ കൊണ്ടും ആഘോഷങ്ങൾക്കു വേണ്ടിയും ഒരുങ്ങി കൊണ്ടിരിയ്ക്കുബോൾ, തികച്ചും ആകസ്മികവും, കേരള ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതും നാളിതുവരെ ഉണ്ടായിട്ടില്ലാത്തതുമായ മഹാപ്രളയം ഉണ്ടായി ഈ പ്രളയത്തിൽ കേരളത്തിന്റെ അങ്ങോളും ഇങ്ങോളും ഉള്ളതായ താഴ്ന്ന പ്രദേശങ്ങളിലേയും, നദി തട തീരങ്ങളിലും ഉണ്ടായിരുന്ന സകല ആളുകളുടെയും സ്വപ്നങ്ങൾ കടപുഴക്കി കൊണ്ടു് അനേകം ആളുകളുടെ ജീവനും, സ്വത്തും, സമ്പത്തും നിമിഷ നേരം കൊണ്ട് മഹാപ്രളയത്തിൽ ഒലിച്ചുപോയി. ഈ മഹാവിപത്തിൽ പെട്ട് ഉഴലുന്ന ജനവിഭാഗത്തിന്റെ കണ്ണുനീർ ഒപ്പാൻ വേണ്ടി സംസ്ഥാന സർക്കാർ രൂപികരിച്ച സഹായ നിഥിയിലേക്ക് ഓക്സ്ഫോർഡ് മലയാളി അസ്സോസിയേഷനും വലിയ ഒരു കൈയ്താങ്ങ് ആയി.

നവോദ്ധ്യാന നേട്ടങ്ങളിലൂടെ കേരളം കൈയ്യ് വരിച്ച സാഹോദര്യവും, സമൂഹ നന്മയും, കൈയ്യ് മുതലായുള്ള ലോക മലയാളി സമൂഹത്തോടെ കേരള മുഖ്യമന്ത്രി നടത്തിയ സഹായ അഭ്യർത്ഥനയെ തുടർന്ന് ഓകസ് ഫോർഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓകസ് മാസ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ധാക്കി കൊണ്ട് മഹാപ്രളത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ചെയ്യുന്നതിനായ് ഓണാഘോഷ പരിപാടികളുടെ തുകയും, കമ്മറ്റിയുടെ പ്രത്യേക താത്പര്യപ്രകാരം അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയും കുടിചേർത്ത് എട്ട് ലക്ഷം രൂപയുടെ ചെക്ക്, ഓക്സ് മാസ് പ്രസിഡന്റ് ശ്രീ.ജോബി ജോൺ തിരുവനന്തുപരത്തു നേരിട്ട് എത്തി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു കൈയ്മാറി. തുക ഏറ്റുവാങ്ങി കൊണ്ട് മുഖ്യമന്ത്രി ഓക്മാസ് പ്രവർത്തനങ്ങളെ പറ്റി അന്യേഷിക്കുകയും കമ്മറ്റിക്കാരെയും, അംഗങ്ങളെയും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more