1 GBP = 103.92

രണ്ടു യുവാക്കൾ തമ്മിലുള്ള അടിപിടി ഒരു നഗരത്തെ മുഴുവൻ ഭീതിയിലാക്കിയത് ഒന്നര മണിക്കൂർ; പോപ്പ് സ്റ്റാറിന്റെ ട്വീറ്റും കൂടിയായപ്പോൾ രാജ്യം മുഴുവൻ ഞെട്ടി

രണ്ടു യുവാക്കൾ തമ്മിലുള്ള അടിപിടി ഒരു നഗരത്തെ മുഴുവൻ ഭീതിയിലാക്കിയത് ഒന്നര മണിക്കൂർ; പോപ്പ് സ്റ്റാറിന്റെ ട്വീറ്റും കൂടിയായപ്പോൾ രാജ്യം മുഴുവൻ ഞെട്ടി

ലണ്ടൻ: ഇന്നലെ വൈകുന്നേരത്തോടെ സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ വെടിവെപ്പുനടന്നതായുള്ള റിപ്പോര്‍ട്ടിനെ തുടർന്ന് ഓക്‌സ്ഫഡ് സര്‍ക്കസ്, ബോൺ സ്ട്രീറ്റ് എന്നീ ട്യൂബ് സ്റ്റേഷനുകളിലെ സർവീസ് നിർത്തിവെച്ചു പോലീസ് തിരച്ചിൽ നടത്തിയ തിരച്ചിലും ട്യൂബ് സ്റ്റേഷനുകൾ അടപ്പിച്ചതും തീവ്രവാദ ആക്രമണമെന്ന രീതിയിലായിരുന്നു. എന്നാൽ രണ്ടു യുവാക്കൾ തമ്മിൽ ഓക്സ്ഫോർഡ് സർക്കസ് ട്യൂബ് സ്റ്റേഷനിലെ വെസ്റ്റ്ബൗണ്ട് പ്ലാറ്റ്‌ഫോമിൽ നടന്ന സംഘർഷമാണ് രാജ്യത്തെ മുഴുവൻ നടുക്കിയ തീവ്രവാദ ആക്രമണം എന്ന രീതിയിൽ പ്രചരിച്ചത്. വലിയ രീതിയിലുള്ള ശബ്ദവും ആക്രോശവും കേട്ട യാത്രക്കാർ വെടിയൊച്ചയെന്ന രീതിയിൽ കൂട്ടത്തോടെ പുറത്തേക്ക് ഓടുകയായിരുന്നു. മിനിട്ടുകൾക്കകം പോലീസെത്തി സ്റ്റേഷൻ മുഴുവൻ ഒഴിപ്പിക്കുകയും നിയന്ത്രണമേറ്റെടുക്കുകയുമായിരുന്നു. എന്നാൽ പോലീസെത്തി കൂടുതൽ അന്വേഷണങ്ങൾ നടത്തിയപ്പോഴാണ് വെടിവയ്പ്പ് നടന്നതായി യാതൊരു തെളിവുകളുമില്ലെന്ന് ബോധ്യപ്പെട്ടത്.

പക്ഷെ ഇതിനകം തന്നെ പ്രമുഖ പോപ്പ് സ്റ്റാർ ഒളി മുർസിന്റെ ട്വീറ്റ് പുറത്ത് വന്നത്. ഓക്സ്ഫോർഡ് ട്യൂബ് സ്റ്റേഷന് വളരെയകലെയല്ലാതെയുള്ള സാൽഫ്രിഡ്ജസ് സൂപ്പർ മാർക്കറ്റിൽ നിന്നും ഒളി മുർസ് ട്വീറ്റ് ചെയ്തത് “വെടിയൊച്ചകളുടെ ശബ്ദം കേൾക്കാം, എല്ലാവരും സാൽഫ്രിഡ്ജസിൽ നിന്നും പുറത്ത് പോകുക, ഞാൻ ഇതിനകത്താണ്” എന്നാണ്. ഏഴു മില്യണിലധികം ഫോളോവേഴ്സ് ഉള്ള ഒളി മുർസിന്റെ ട്വീറ്റ് നഗരം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഓക്സ്ഫോർഡ് സർക്കസ് സ്ട്രീറ്റ് പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗുകൾ പൊടിപൊടിക്കുന്ന നേരം ഷോപ്പിംഗിന് ഏറെ പ്രശസ്തിയാർജ്ജിച്ച ഓക്സ്ഫോർഡ് സർക്കസ് സ്ട്രീറ്റ് ഇത്തരത്തിൽ മാറിയത് ഏറെ പ്രതിഷേധങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ പല കോണുകളിൽ നിന്നും ലണ്ടൻ പൊലീസിന് അഭിനന്ദന പ്രവാഹവുമാണ്. ലണ്ടൻ പോലീസിന്റെ കാര്യക്ഷമത വിലയിരുത്തപ്പെട്ടുവെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഓക്സ്ഫോർഡ് സർക്കസ് ട്യൂബ് സ്റ്റേഷനിൽ അടിപിടിയുണ്ടാക്കിയ യുവാക്കളുടെ ഫോട്ടോകൾ പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോലീസും മറ്റ് ഏജൻസികളും കൂടുതൽ അന്വേഷണം നടത്തി വരുന്നു.

 

ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്… തിരച്ചിലിനുശേഷം സർവീസുകൾ പുനരാരംഭിച്ചു. ആളപായം ഇല്ലെന്നു പോലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more