1 GBP = 103.74

ഓക്സ്ഫോർഡിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഓക്സ്ഫോർഡിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ്‌ഷെയറിൽ എയ്ൽസ്ബറിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശികളും സഹോദരിമാരുമായ അമൂല്യ അനുഗ്രഹ എന്നിവർക്കും കോട്ടയം സ്വദേശിയായ എബിനുമാണ് പരിക്കേറ്റത്. അനുഗ്രഹയുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടമുണ്ടായത്. ലൂട്ടനിൽ താമസമാക്കിയിട്ടുള്ള വിദ്യാർഥികൾ എയ്ൽസ്ബറിയിലെ ഒരു നേഴ്‌സിങ് ഹോമിൽ പാർട്ട്ടൈം ജോലി ചെയ്ത് വരുകയാണ്. ബുധനാഴ്‌ച്ചയും ജോലിക്കായി എത്തുന്ന സമയത്താണ് നേഴ്സിംഗ് ഹോമിനടുത്ത് വച്ച് അപകടമുണ്ടായത്.

ആറു മാസം മുൻപാണ് ഇവർ നേഴ്സിംഗ് വിദ്യാര്ഥികളായി യുകെയിലെത്തിയത്. ഓക്സ്ഫോർഡിലെയും എയ്ൽസ്ബറിയിലെയും മലയാളികൾ വിദ്യാർത്ഥികൾക്ക് സഹായവുമായി രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more