1 GBP = 103.96

അമിത വേഗത, ഗവര്‍ണറുടെ വാഹനം ക്യാമറയില്‍ കുടുങ്ങി; പിഴയടച്ച് പി സദാശിവം

അമിത വേഗത, ഗവര്‍ണറുടെ വാഹനം ക്യാമറയില്‍ കുടുങ്ങി; പിഴയടച്ച് പി സദാശിവം

തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത പരിശോധിക്കാനായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ക്ക് വിഐപികളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലല്ലോ. അതിനാല്‍ ഗവര്‍ണറുടെ ഔദ്യോഗിക വാഹനം 55 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുപോയപ്പോള്‍ ക്യാമറ കൃത്യമായി രേഖപ്പെടുത്തി വെച്ചു അമിതവേഗതയാണെന്ന്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് വേഗതയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ നിയമം ലംഘിക്കുന്നവരെക്കൊണ്ട് കൃത്യമായി പിഴയടപ്പിക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ശ്രദ്ധിക്കാറുണ്ട്.

എന്നാല്‍ നിയമം ലംഘിച്ചത് ഗവര്‍ണറായതോടെ അത് വിളിച്ചു പറയാന്‍ ക്യാമറയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും പിഴയടപ്പിക്കാന്‍ മോട്ടോര്‍ വകുപ്പിന് ഒരുപക്ഷേ മടി കാണുമായിരുന്നു. എന്നാല്‍ അവിടെയാണ് ഗവര്‍ണര്‍ പി സദാശിവം വ്യത്യസ്തനായത്. അദ്ദേഹം കൃത്യമായ തുക ഉടന്‍തന്നെ പിഴയടച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനം നിയമാനസൃതമായ വേഗത ലംഘിച്ച സമയത്ത് ഗവര്‍ണര്‍ വാഹനത്തിലുണ്ടാിയരുന്നില്ല എന്നുള്ളതാണ്. താന്‍ വാഹനത്തിലില്ലായിരുന്നുവെങ്കിലും നിയമം ലംഘിച്ച കുറ്റത്തിന് കൃത്യമായി പിഴയടയ്ക്കാന്‍ ഗവര്‍ണര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

ഏപ്രില്‍ ഏഴിനാണ് സംഭവം. കവടിയാര്‍-വെള്ളയമ്പലം ദേശീയപാതിയിലൂടെയാണ് അമിത വേഗതയില്‍ ഗവര്‍ണറുടെ മെഴ്‌സിഡസ് ബെന്‍സ് കുതിച്ചുപാഞ്ഞത്. വേഗത അടയാളപ്പെടുത്താനായി സ്ഥാപിച്ച ഹൈ റസല്യൂഷന്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയാണ് രേഖപ്പെടുത്തിയത്. ഇത് അംഗീകരിക്കപ്പെട്ട വേഗതയിലും അധികമാണ്. ഇതേത്തുടര്‍ന്ന് അറിയിപ്പ് കിട്ടിയതോടെ ഗവര്‍ണര്‍ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍തന്ന ജീവനക്കാരന്‍ മോട്ടോര്‍ വാഹനവകുപ്പില്‍ 400 രൂപ പിഴയടക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more