1 GBP = 103.70

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ ബ്രിട്ടനിൽ മാത്രം 26.2 ദശലക്ഷം ടിവി പ്രേക്ഷകർ

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ ബ്രിട്ടനിൽ മാത്രം 26.2 ദശലക്ഷം ടിവി പ്രേക്ഷകർ

ലണ്ടൻ: ഗവേഷണ സ്ഥാപനമായ ബാർബ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വെസ്റ്റ്മിൻസ്റ്റർ ആബിയിലെ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ എല്ലാ ചാനലുകളിലുമായി ശരാശരി 26.2 ദശലക്ഷം ആളുകൾ ടിവി പ്രേക്ഷകരുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്.

ബിബിസി വൺ, ബിബിസി ടു, ബിബിസി ന്യൂസ് എന്നിവയുൾപ്പെടെ നിരവധി നെറ്റ്‌വർക്കുകളിൽ ഈ സേവനം ഒരേസമയം പ്രക്ഷേപണം ചെയ്തു. ITV, ITV2, ITV3, ITV4 എന്നിവയ്‌ക്കൊപ്പം ഒപ്പം സ്കൈ ന്യൂസും സ്കൈ സ്പോർട്സും ചടങ്ങുകൾ ലൈവായി പ്രക്ഷേപണം ചെയ്ത ചാനലുകളിലുൾപ്പെടുന്നു.

ബ്രിട്ടീഷ് പൊതുജനങ്ങളിൽ ഭൂരിഭാഗവും സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ ബിബിസി കവറേജിലേക്ക് ട്യൂൺ ചെയ്തതായാണ് കണക്കുകൂട്ടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ബിബിസി വൺ ശവസംസ്‌കാരത്തിന്റെ തടസ്സമില്ലാത്ത കവറേജ് സംപ്രേക്ഷണം ചെയ്തു, ഐടിവിയുടെ കവറേജ് രാവിലെ 9.30 മുതൽ ആരംഭിച്ചിരുന്നു.

ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടിവി ഇവന്റുകളുടെ കൂട്ടത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന രാജ്ഞിയുടെ സംസ്കാര ചടങ്ങുകളും ഉൾപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more