1 GBP = 103.25
breaking news

സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ചര്‍ച്ചിലെ OVBS നു സമാപനമായി …..

സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ചര്‍ച്ചിലെ OVBS നു സമാപനമായി …..

റ്റിജു

സ്റ്റോക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ആദ്യമായി നടത്തിയ OVBS ന്റെ സമാപനം വര്‍ണോജ്വലമായി കൊണ്ടാടി . ഇടവക വികാരി ഫാദര്‍ ജോണ്‍ വറുഗീസ് മണ്ണഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ വി . കുര്‍ബാനക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഘോഷപൂര്‍വം പങ്കെടുത്തു.

പരമ്പരാഗത മുദ്രാവാക്യങ്ങളുമായി പളളിക്കു ചുറ്റും നടത്തിയ OVBS റാലി ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി മാറി . കുട്ടികള്‍ എല്ലാവരും അവര്‍ കഴിഞ്ഞ ദിവസങ്ങളായി നേടിയ അറിവുകള്‍ ഒന്നൊന്നായി ഇടവക ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു നിറഞ്ഞ കൈയടി വാങ്ങി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇടവക വികാരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

എല്ലാവര്‍ക്കും നന്മ ചെയ്യുവീന്‍ എന്ന് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വീണ്ടും ഇതിലും ഭംഗിയായി അടുത്ത തവണ കാണാം എന്ന ഉറച്ച വിശ്വാസത്തോടെ കുട്ടികള്‍ ഒന്നായി സന്തോഷത്തോടെ പിരിഞ്ഞു. തുടര്‍ന്ന് ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും ഹെഡ്മിസ്ട്രസ് ഡോ. ദീപ സാറ ജോസഫ് നന്ദി അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more