1 GBP = 103.73
breaking news

പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു; വൈമാനികൻ കൊല്ലപ്പെട്ടു

പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു; വൈമാനികൻ കൊല്ലപ്പെട്ടു

ഒട്ടാവ: പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക്​ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്.

രണ്ട് യാത്രക്കാരുമായി പോയ11 സീറ്റുകളുള്ള യാത്രാവിമാനമാണ് തകർന്നത്. യാത്രാ വിമാനത്തിന്റെ അടിഭാ​ഗത്ത് സെസ്ന വിമാനം വന്നിടിച്ച് തകർന്ന് വീഴുകയായിരുന്നു. യാത്രാ വിമാനം ഒട്ടാവ വിമാനത്താവളത്തിനുള്ളിൽ ഇറക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ട്രാൻസ്പോർട്ട് കാനഡ വക്താവ് അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more