1 GBP = 103.84
breaking news

ഓട്ടൻ തുള്ളൽ വെബീനാർ സംഘടിപ്പിച്ചു..

ഓട്ടൻ തുള്ളൽ വെബീനാർ സംഘടിപ്പിച്ചു..

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംസ്കൃതി സെന്റർ ഫോർ കൾചറൽ എക്സല്ലെൻസിന്റെ ആഭിമുഖ്യത്തിൽ ആണ് ജൂലൈ മൂന്നിന് വെബിനാർ സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിൽ കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാള കലഗ്രാമം ഡയറക്ടറും പ്രശസ്ത കഥകളി -ഓട്ടൻ തുള്ളൽ കലാകാരനുമായ ശ്രീ കലാമണ്ഡലം മഹേന്ദ്രൻ ആണ് വെബിനാർ അവതരിപ്പിച്ചത്.

ഓട്ടൻ തുള്ളലിന്റെ അഭിനയ സാധ്യതകളും ചരിത്രവും കളരി ചിട്ടകളും വേഷവിധാനങ്ങളും പരിചയപ്പെടുത്തിയ സംവാദം പങ്കെടുത്തവർക്ക് കൗതുകമായി. ശ്രീ ടോം ആദിത്യ സ്വാഗതം ആശംസിച്ചു. ഓട്ടൻ തുള്ളൽ എന്ന കലാരൂപത്തെ കുറിച്ചും അതിലൂടെ നടത്തി വരുന്ന സാമൂഹ്യ വിമർശനവുമൊക്കെ അദ്ദേഹം പരാമർശിച്ചു. പ്രശസ്ത നർത്തകിയും യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻഡ് അധ്യാപികയും സംസ്കൃതി യുടെ ഡയറക്ടറുമായ ശ്രീമതി രാഗസുധ വിൻജമുരി ആയിരുന്നു മുഖ്യ സംഘാടക.

ശ്രീമതി രാഗസുധ സ്വാഗതം ആശംസിച്ചു. സംസ്കൃതിയുടെ ട്രസ്റ്റികളിൽ ഒരാളായ മഞ്ജു പ്രഭാഷകനെ പരിചയപ്പെടുത്തി. മീര ഇംഗ്ലീഷിലേക്ക് പ്രഭാഷണം പരിഭാഷപ്പെടുത്തി.
ആദ്യമായി ഓട്ടൻതുള്ളൽ ആസ്പദമാക്കി നടന്ന വെബിനാർ കാണികൾക്ക് ആസ്വാദ്യകരമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more