1 GBP = 103.14

വംശീയാധിക്ഷേപം: ജർമൻ ഫുട്ബാൾ താരം ഒാസിൽ വിരമിച്ചു

വംശീയാധിക്ഷേപം: ജർമൻ ഫുട്ബാൾ താരം ഒാസിൽ വിരമിച്ചു

ലണ്ടൻ: വംശീയ അധിക്ഷേപത്തെ തുടർന്ന് ജർമൻ ഫുട്ബാൾ താരം മെസ്യൂത് ഒാസിൽ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ജർമൻ ഫുട്ബാൾ ടീമിലെ അവഗണനയും പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് വഴിവെച്ചു. ഇനി ജർമനിക്ക് വേണ്ടി കളിക്കില്ലെന്ന് 29കാരനായ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിൽ തുർക്കി പ്രസിഡന്‍റ് റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാനൊപ്പം ഒാസിൽ നിൽകുന്ന ചിത്രം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ജർമനിയിലെ രാഷ്ട്രീയ നേതാക്കൾ ഒാസിൽ ഉർദുഗാനൊപ്പം സമയം ചെലവഴിച്ചതിനെ ചോദ്യം ചെയ്തിരുന്നു.

​െൻറ ഫോ​േ​ട്ടാ​ക്ക്​ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും തു​ർ​ക്കി​യി​ൽ വേ​രു​ക​ളു​ള്ള ഒ​രാ​ളെ​ന്ന നി​ല​ക്ക്​ പി​താ​മ​ഹ​ന്മാ​രോ​ട്​​ കൂ​റും ക​ട​പ്പാ​ടും കാ​ണി​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക്കൊ​പ്പം ചി​ത്ര​ത്തി​ന്​ നി​ന്നു​ കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഒാ​സി​ൽ ആ​രാ​ധ​ക​ർ​ക്ക് എഴുതിയ​ തു​റ​ന്ന ക​ത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2010ൽ ​ബ​ർ​ലി​നി​ൽ ജ​ർ​മ​നി​യും തു​ർ​ക്കി​യും ഏ​റ്റു​മു​ട്ടി​യ​​പ്പോ​ൾ അം​ഗ​ല ​െമ​ർ​ക​ലി​നൊ​പ്പം ക​ളി കാ​ണാ​നെ​ത്തി​യ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ ക​ണ്ട​താ​ണ്. ഞ​ങ്ങ​ളു​ടെ ചി​ത്രം ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ കോ​ലാ​ഹ​ലം സൃ​ഷ്​​ടി​ച്ച​ത്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. ഇ​തി​​​​​​െൻറ പേ​രി​ൽ ഞാ​ൻ വ​ഞ്ച​ന ന​ട​ത്തി​യെ​ന്നും ക​ള്ളം പ​റ​യു​ന്നു​വെ​ന്നു​മാ​ണ്​ ചി​ല​രു​ടെ ആ​ക്ഷേ​പമെന്നും ഒാസിൽ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പിലെ ജ​ർ​മ​നി​യു​ടെ ആ​ദ്യ റൗ​ണ്ട്​ പു​റ​ത്താ​വ​ലി​ൽ ബ​ലി​യാ​ടാ​ക്ക​പ്പെട്ട ഒാസിലിനെ പിന്തുണച്ച് പി​താ​വ്​ മു​സ്​​ത​ഫ ഒാ​സി​ൽ രംഗത്ത് വന്നിരുന്നു. ഒാ​സി​ൽ ഇ​നി ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്ക​രു​തെ​ന്നാണ്​ പി​താ​വ്​ ആവശ്യപ്പെട്ടത്. അ​വ​മ​തി​ക്കു​ന്ന പ്ര​സ്​​താ​വ​ന​യാ​യി​രു​ന്നു ടീം ​ഡ​യ​റ​ക്​​ട​റു​ടേ​ത്. മാ​നേ​ജ്​​മെന്‍റിന്‍റെ മു​ഖം ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​യാ​ൾ ക​ളി​ക്കാ​ര​നെ​തി​രെ തി​രി​യു​ക​യാ​ണെന്നും മു​സ്ത​ഫ ആരോപിച്ചു. ഉ​ർ​ദു​ഗാ​നോ​ടൊ​പ്പം ത​​​​െൻറ മ​ക​ൻ ഫോ​േ​ട്ടാ​ക്ക്​ പോ​സ്​ ചെ​യ്​​ത​തി​ൽ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും അ​വ​​ന്‍റെ വി​ന​യം കൊ​ണ്ടാണ്​ ഫോ​േ​ട്ടാ​യി​ൽ​ നി​ന്ന്​ മാ​റാ​തെ നി​ന്ന​തെ​ന്നും മു​സ്​​ത​ഫ വ്യക്തമാക്കിയിരുന്നു

2014ലെ ജർമൻ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് മിഡ്ഫീൽഡറായ ഒാസിലാണ്. ജർമൻ ടീമിനായി 92 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബായ ആഴ്സണലിന്‍റെ പ്രമുഖ താരമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more