1 GBP = 103.68

“ചിലർ അവനെ വഴിപിഴപ്പിച്ചു” ; മൗനം വെടിഞ്ഞു ഒസാമ ബിൻ ലാദന്റെ മാതാവ്

“ചിലർ അവനെ വഴിപിഴപ്പിച്ചു” ; മൗനം വെടിഞ്ഞു ഒസാമ ബിൻ ലാദന്റെ മാതാവ്

ലണ്ടൻ: പതിറ്റാണ്ടുകളോളം ലോകം ഭീതിയോടെ വായിച്ച അൽഖാഇദ എന്ന ഭീകരസംഘടനക്ക്​ നേതൃത്വം നൽകുകയും യു.എസിലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്​ ചുക്കാൻ പിടിച്ചെന്ന്​ ആരോപിക്കപ്പെടുകയും ചെയ്​ത ഉസാമ ബിൻ ലാദി​​െൻറ മാതാവ്​ ആലിയ ഗാനിം ആദ്യമായി സ്വന്തം മകനെക്കുറിച്ച്​ മൗനം വെടിഞ്ഞു. ലണ്ടൻ ആസ്​ഥാനമായുള്ള ഗാർഡിയൻ പത്രത്തിന്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്​ മക​െന കുറിച്ച്​ നനവുള്ള ഒാർമകൾ ഗാനിം പങ്കുവെച്ചത്​.

മൂന്നു മക്കളിൽ ആദ്യത്തെയാളായി ജനിച്ച ഉസാമയെ ജിദ്ദയിലെ കിങ്​ അബ്​ദുൽഅസീസ്​  യൂനിവേഴ്​സിറ്റിയിൽ സാമ്പത്തികശാസ്​ത്രത്തിൽ ബിരുദപഠനം നടത്തുന്നതിനിടെ പരിചയപ്പെട്ട ചിലരാണ്​  വഴിതെറ്റിച്ചതെന്ന്​ മാതാവ്​ പറഞ്ഞു. അവിടെ പരിചയപ്പെട്ട അബ്​ദുല്ല അസ്സാം എന്നയാളാണ്​ അവനെ വഴിപിഴപ്പിച്ചത്​. അസ്സാമിനെ പിന്നീട്​ സൗദി പുറത്താക്കി. എന്നാൽ, ബിൻ ലാദിൻ അദ്ദേഹത്തെ ആത്​മീയ ഉപദേശകനായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹ​ത്തോടൊപ്പം നടക്കുന്ന വിവരം ഒരിക്കലും തന്നോട്​ പങ്കുവെച്ചിരുന്നില്ലെന്നും ഗാനിം പറഞ്ഞു.

മികച്ച വ്യക്​തിത്വവും പഠനോത്സുകതയും പ്രകടിപ്പിച്ചിരുന്ന ഉസാമ 1980കളിൽ റഷ്യൻ അധിനിവേശ സേനക്കെതിരെ പൊരുതാൻ അഫ്​ഗാനിസ്​താനിലേക്ക്​ പോയതോടെയാണ്​ പൂർണമായും വഴിമാറിയത്​​.​ അക്കാലത്ത്​ കണ്ടുമുട്ടിയവരുടെയെല്ലാം ആദരവ്​ പിടിച്ചുപറ്റി. അന്നൊക്കെ ബിൻ ലാദിനെ കുറിച്ച്​ എല്ലാവരും അഭിമാനത്തോടെയാണ്​ സംസാരിച്ചിരുന്നത്​. 1999ലാണ്​ ഗാനിം ഉസാമയെ അവസാനമായി കണ്ടത്​. റഷ്യക്കാരിൽനിന്നും തിരിച്ചുപിടിച്ച കാണ്ഡഹാറിലെ സൈനികതാവളത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്​ച. ഉമ്മയെയും സഹോദരന്മാരെയും അതിരറ്റ സന്തോഷത്തോടെയാണ്​ ഉസാമ അന്നു സ്വീകരിച്ചത്​.

കൈയിലുണ്ടായിരുന്നതെല്ലാം അഫ്​ഗാനിസ്​താനിൽ ചെലവിട്ട അവൻ ക്രമേണ തീ​വ്രവാദ ആശയത്തിലേക്ക്​ മാറുകയാണെന്ന്​ മനസ്സിലാക്കിയിരുന്നില്ലെന്നും ഗാനിം പറഞ്ഞു. ഉസാമക്കെതിരായ യു. എസ്​ വേട്ട തുടങ്ങിയത്​ മുതൽ ഇതുവരെ, അ​ദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഗാനിം തയാറല്ലെന്ന്​ സഹോദരന്മാർ പറയുന്നു. മറ്റുള്ളവർ ചേർന്ന്​ അവനെ വഴിപിഴപ്പിക്കുകയായിരുന്നുവെന്ന്​ അവർ ഇടക്കിടെ പരിതപിക്കുമത്രേ. സെപ്​തംബർ 11​ ആക്രമണത്തിന്​ പിന്നാലെ കുടുംബം നേരിട്ട പ്രതിസന്ധികളും ഗാനിമും സഹോദരങ്ങളും പങ്കുവെച്ചു. സിറിയയിലും ലെബനാനിലും ഇൗജിപ്​തിലും യൂറോപിലുമായി കുടുംബം ചിതറി.
സാമ്പത്തികമായും സാമൂഹികമായും ​പ്രതാപത്തിൽനിന്ന കുടുംബത്തിന്​ സ്വന്തം നാട്ടിൽ യാത്രവിലക്ക്​ നേരിടേണ്ടി വന്നു. വർഷങ്ങൾ പിന്നിടു​​േമ്പാൾ നിയ​ന്ത്രണങ്ങൾക്ക്​ അയവ്​ വന്നിട്ടുണ്ടെന്ന്​ കുടുംബം പറയുന്നു. സൗദി ഭരണകൂടത്തി​​െൻറ പ്രത്യേക അനുമതിയോടെയാണ്​ ഗാർഡിയൻ ലേഖകൻ ഗാനിമിനെ കണ്ടത്​. അഭിമുഖവേളയിൽ സൗദി സർക്കാരി​​​െൻറ ​​പ്രതിനിധിയും കൂ​െടയുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more