1 GBP =
breaking news

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങി

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങി

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡന വിവാദത്തില്‍ പിടിയിലാകാനുള്ള രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ്, ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി) എന്നിവരാണ് കീഴടങ്ങിയത്. ജെയ്സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്.

സുപ്രീം കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇവര്‍ കീഴടങ്ങിയത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍ മുമ്പ് കീഴടങ്ങിയിരുന്നു.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more