1 GBP = 104.17

ഓര്‍ത്തഡോക്സ് വൈദികരുടെ പീഡനം: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത

ഓര്‍ത്തഡോക്സ് വൈദികരുടെ പീഡനം: വൈദികരുടെ  മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത

കൊച്ചി: ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡന കേസിൽ മൂന്നു വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ അപേക്ഷ തള്ളിയതോടെ വൈദികരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

പരാതിക്കാരിയുടെ താൽപര്യത്തോടെ ഉഭയസമ്മതപ്രകാരമുള്ള ഇടപെടലുകൾ ആണ് നടന്നതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. വൈദികരായ പ്രതികളെ കുടുക്കാനുള്ള ഗൂഢ നീക്കമാണ് നടന്നത്. ബലാത്സംഗം നടന്നതായി പരാതിക്കാരി പോലും മൊഴി നൽകിയിട്ടില്ല എന്നും വൈദികരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ പ്രായപൂർത്തിയാവും മുമ്പ് പോലും പീഡിപ്പിച്ച വൈദികർ പരാതിക്കാരിയുടെ ദൈവ വിശ്വാസത്തെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.

കോടതി വിധി വന്ന ശേഷം തുടർനടപടി സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം. വൈദികർ എവിടെ ഉണ്ടെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ സൂചനകളുണ്ട്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ വൈദികർ കീഴടങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more