1 GBP = 104.04
breaking news

കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല; പിബിയിൽ ഭിന്നത

കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല; പിബിയിൽ ഭിന്നത

കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പിബി വിലയിരുത്തൽ. വർഗീയത ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമെന്ന് പി ബി. കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല, ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളുടെ മുന്നണിയുമായി സഹകരിക്കാമെന്നാണ് പിബി അഭിപ്രായം. സംസ്ഥാനങ്ങളിൽ പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യം പ്രയോഗികരമെന്ന് നിർദേശം. കോൺഗ്രസിനെ മാറ്റി നിർത്തി ദേശിയ തലത്തിൽ പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്ന സിപിഐഎം പിബി വിലയിരുത്തലും ഉണ്ടായി. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു.

നിലവിലെ സാഹചര്യത്തിൽ മൂന്നാം മുന്നണി പ്രായോഗികമല്ല. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചകൾ പിബിയിൽ പൂർത്തിയായി. അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പ് ഉൾപ്പെടെ പാർട്ടിയുടെ രാഷ്ട്രീയ നയസമീപനങ്ങൾക്ക് അടിത്തറയാകുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപീകരിക്കാൻ ചേർന്ന പിബി യോഗത്തിലാണ് കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്ന അഭിപ്രായം ഉയർന്നത്. എന്നാൽ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് വീഴ്ചകൾ സംഭവിക്കുന്നതായും വിമർശനം ഉയർന്നു.

കർഷക തൊഴിലാളി സമരങ്ങൾക്കാണ് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സാധിക്കുന്നത്. അതിനാൽ സമരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കണമെന്നും വർഗ ബഹുജന സംഘടനകൾ കൂടുതൽ ജനക്ഷേമ കാര്യങ്ങളിൽ ഇടപെടണമെന്നും യോഗത്തിൽ അഭിപ്രയമുയർന്നു. ഇടതു പാർട്ടികളുമായി യോജിച്ചുള്ള പ്രക്ഷോപങ്ങൾ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

പിബി യോഗത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 21ന് ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നൽകും. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലേക്ക് മടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more