1 GBP = 103.12

‘ക്‌നാനായ ദര്‍ശന്‍’; യു.കെ.കെ.സി.എ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡിബേറ്റ്

‘ക്‌നാനായ ദര്‍ശന്‍’; യു.കെ.കെ.സി.എ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡിബേറ്റ്

സഖറിയാ പുത്തന്‍കളം

ബര്‍മ്മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യുകെകെസിഎ അംഗങ്ങള്‍ക്കായി ‘ക്‌നാനായ ദര്‍ശന്‍’ എന്ന നാമത്തില്‍ തുറന്ന സംവാദത്തിന് വേദി ഒരുക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ പങ്കെടുക്കാം. സംവാദത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ മെയ് 15 നു മുന്‍പായി നല്‍കേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് അഞ്ച് പൗണ്ട്.

മെയ് 31ന് യുകെകെസിഎ ആസ്ഥാനമന്ദിരത്തിലാണ് ഓപ്പണ്‍ ഡിബേറ്റ് നടത്തപ്പെടുന്നത്.

യു.കെ.കെ.സി.എ കായിക മേള ഏപ്രില്‍ 29 ന് നടക്കും. കായിക മേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട് എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.

ജൂലൈ 16 ന് നടത്തപ്പെടുന്ന പതിനാറാമത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ പ്രസിഡന്റ് പ്രസിഡന്റ് സിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more