1 GBP = 103.87

ഉൽപാദനം കൂട്ടി എണ്ണവില നിയന്ത്രിക്കാൻ ഉൽപാദക രാജ്യങ്ങളുടെ തീരുമാനം

ഉൽപാദനം കൂട്ടി എണ്ണവില നിയന്ത്രിക്കാൻ ഉൽപാദക രാജ്യങ്ങളുടെ തീരുമാനം

ലണ്ടൻ: ആഗോള സമ്പദ്​വ്യവസ്​ഥയെ സമ്മർദത്തിലാക്കി കുതിക്കുന്ന എണ്ണവില ഇനിയും ഉയരാതെ സൂക്ഷിക്കാൻ ഉൽപാദനം വർധിപ്പിക്കുന്നു. റഷ്യയുൾപെടെ ഉൽപാദക രാജ്യങ്ങൾ എണ്ണയുടെ അളവ്​ ആഗസ്റ്റ്​ മുതൽ വർധിപ്പിക്കും. എണ്ണവില രണ്ടര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെയാണ്​ ഒപെക്​ രാജ്യങ്ങളുടെ തീരുമാനം. ഈ വർഷം മാത്രം 43 ശതമാനം വർധിച്ച്​ ബാരലിന്​ 74 ​േഡാളറിലെത്തിയിട്ടുണ്ട്​.

മഹാമാരി പിടിമുറുക്കിയ കഴിഞ്ഞ വർഷം ആവശ്യം കുറയുകയും ​വില കുത്തനെ താഴോട്ടുപതിക്കുകയും ചെയ്​തതോടെ​ ഒപെക്​ രാജ്യങ്ങൾ ഒരു​േകാടി ബാരൽ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഈ വർഷം സമ്പദ്​വ്യവസ്​ഥകൾ വീണ്ടും ജീവൻ വെച്ചുതുടങ്ങിയതോടെയാണ്​ ആവശ്യം വർധിച്ചത്​. മതിയായ അളവിൽ എണ്ണ ലഭ്യമല്ലാത്ത സ്​ഥിതി വന്നതോടെ വില കുതിക്കുകയും ചെയ്​തു. 

ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം ശക്​തമായിരുന്നുവെങ്കിലും ഒപെക്​ അംഗരാജ്യങ്ങൾക്കി​ടയിലെ ഭിന്നതകളിൽ തട്ടി തീരുമാനം നീളുകയായിരുന്നു. ലോക വിപണിയിലെ എണ്ണയുടെ 50 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത്​ ഒപെക്​ രാജ്യങ്ങളാണ്​. പുതിയ ഒത്തുതീർപ്​ വ്യവസ്​ഥ പ്രകാരം ആഗസ്റ്റ്​ മുതൽ ഡിസംബർ വരെ മാസങ്ങളിൽ 20 ലക്ഷം ബാരൽ വീതം ഉൽപാദനം വർധിപ്പിക്കും. യു.എ.ഇ, സൗദി അറേബ്യ, റഷ്യ, കുവൈത്ത്​, ഇറാഖ്​ ഉൾ​െപടെ അംഗരാജ്യങ്ങൾ ഇതിന്‍റെ ഭാഗമായി ഉൽപാദനം കുട്ടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more