1 GBP = 103.87

ഒപെക് അംഗരാജ്യങ്ങളുടെ പ്രത്യേക യോഗം ഞായറാഴ്ച അള്‍ജീരിയയില്‍

ഒപെക് അംഗരാജ്യങ്ങളുടെ പ്രത്യേക യോഗം ഞായറാഴ്ച അള്‍ജീരിയയില്‍

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒപെക് അംഗരാജ്യങ്ങളുടെ പ്രത്യേക യോഗം ഞായറാഴ്ച അള്‍ജീരിയയില്‍ ചേരും. ഇറാനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ രാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധവും എണ്ണ വിപണനം തടയുന്നതും ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഒപെക് രാജ്യങ്ങള്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ഒപെക് കൂട്ടായ്മയിലെ ഓരോ അംഗരാജ്യത്തിനും അനുവദിക്കാവുന്ന ക്വാട്ടയെക്കുറിച്ചാണ് ഞായറാഴ്ച ചര്‍ച്ച നടക്കുക. ഒപെകിന് പുറത്ത് ഉല്‍പാദന നിയന്ത്രണത്തില്‍ സഹകരിക്കുന്ന റഷ്യ പോലുള്ള രാജ്യങ്ങളും അള്‍ജീരിയ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 അവസാനം വരെ എണ്ണ ഉല്‍പാദന നിയന്ത്രണം തുടരാനും വിലയിടിവ് മറികടക്കാനുമാണ് ഒപെക്, റഷ്യ കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇറാനെതിരെ നടപടിക്കൊരുങ്ങുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ക്രൂഡ് ഓയിലിന് ബാരലിന് 80 ഡോളര്‍ വരെ കഴിഞ്ഞ ദിവസം വില ഉയര്‍ന്നിരുന്നു. പിന്നീട് അല്‍പം വിലയിടിവ് അനുഭവപ്പെട്ടെങ്കിലും വെള്ളിയാഴ്ച വീണ്ടും 79 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അള്‍ജീരിയ സമ്മേളനം ഉല്‍പാദന, ഉപഭോഗ രാഷ്ട്രങ്ങള്‍ക്ക് ഒരു പോലെ സുപ്രധാനമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more