1 GBP = 103.84
breaking news

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു: ഡബ്ലിന്‍ ‘കരുണയുടെ ധ്യാനം 2016’ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു: ഡബ്ലിന്‍ ‘കരുണയുടെ ധ്യാനം 2016’ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെആഭിമുഖ്യത്തില്‍ പ്രശസ്ത ധ്യാനഗുരുവും, മൗനം, ദൈവം പെയ്തിറങ്ങുന്നു, പ്രകാശത്തിന്റെ നിഴല്‍എന്നീ കൃതികളുടെ രചയിതാവും, കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡാനി കപ്പൂച്ചിന്‍ അച്ചന്‍ നയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ 2016 ഒക്ടോബര്‍ 29,30,31 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

‘കരുണയുടെ ധ്യാന’ത്തിന്റേയും നവംബര്‍1 (ചൊവ്വ) ന് നടത്തപ്പെടുന്ന ഏകദിന യുവജന കണ്‍വന്‍ഷന്റെയും ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

‘കരുണയുടെ ധ്യാന’ത്തിന്റെ ഉത്ഘാടന കര്‍മ്മം 29 ശനിയാഴ്ച രാവിലെ 10 മണിക്ക് His Excellency The Most Rev Charles John Brown (Apostolic Nuncio to Ireland) തിരി തെളിയിച്ചു നിര്‍വഹിക്കുന്നതാണ്. സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായ മോണ്‍. ആന്റണി പെരുമായന്‍ തദവസരത്തില്‍ സന്നിഹിതനായിരിക്കും.എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍.

8 വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികളുടെ ധ്യാനം LITTLE PACE CHURCH , CLONEE യില്‍ വച്ചാണ് നടത്തപ്പെടുന്നത്. Phibblestown ല്‍ നിന്നും little pace church ലേക്ക് പ്രത്യേക ബസ് സൗകര്യം ഉണ്ടായിരിക്കും. മുതിര്‍ന്ന കുട്ടികളുടെ ധ്യാനം Phibblestown ലെ തന്നെ മറ്റു ഹാളുകളില്‍ നടത്തപ്പെടുന്നതാണ്. അയര്‍ലണ്ടിലെ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്.

ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി സഭയുടെ വെബ്സൈറ്റായ www.syromalabar.ie -ല്‍ online registration സൗകര്യം ലഭ്യമാണ്. 2 മിനുട്ടില്‍ താഴെ സമയം കൊണ്ട് ഒരു കുടുംബത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഒരു റഫറന്‍സ് നമ്പര്‍ ഇ-മെയിലില്‍ അപ്പോള്‍ത്തന്നെ ലഭിക്കും. ഈ നമ്പര്‍ ഉള്ളവര്‍ക്ക് ധ്യാന സ്ഥലത്തു രജിസ്ട്രേഷന്റെ തിരക്ക് ഒഴിവാക്കാവുന്നതാണ്.

ധ്യാനപരിപാടികള്‍ വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി തരംതിരിച്ചിരിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതിനായി, പങ്കെടുക്കുന്നവര്‍ എത്രയും വേഗം register ചെയ്യേണ്ടതാണെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ചാപ്ലൈന്‌സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി (Retreat Program Co-ordinator) എന്നിവര്‍ അറിയിച്ചു.

NB:-ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more