1 GBP = 103.68

മാഞ്ചസ്റ്റർ ദേവാലയത്തിലെ ഓൺലൈൻ പ്രാർത്ഥനയിൽ നുഴഞ്ഞു കയറി ഹാക്കർമാർ; മതവികാരം വൃണപ്പെടുത്താൻ ശ്രമം

മാഞ്ചസ്റ്റർ ദേവാലയത്തിലെ ഓൺലൈൻ പ്രാർത്ഥനയിൽ നുഴഞ്ഞു കയറി ഹാക്കർമാർ; മതവികാരം വൃണപ്പെടുത്താൻ ശ്രമം

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ജൂത ദേവാലയത്തിലെ സൂം ഓൺലൈൻ സർവീസ് വഴിയുള്ള പ്രാർത്ഥനയിൽ നുഴഞ്ഞു കയറി മതവികാരം വൃണപ്പെടുത്തി ഹാക്കർമാർ. മാഞ്ചസ്റ്റർ സിനഗോഗിലെ പ്രാര്ഥനയ്ക്കായുള്ള സൂം സർവീസ് ഹൈജാക്ക് ചെയ്ത ശേഷം ഹാക്കർമാർ സ്വസ്തിക ചിത്രം പ്രദര്ശിപ്പിക്കുകയായിരുന്നു. ഓൺലൈനിൽ വെള്ളിയാഴ്ച്ച നടന്നുകൊണ്ടിരുന്ന പ്രാർത്ഥനക്കിടെയാണ് നുഴഞ്ഞുകയറ്റക്കാരുടെ ഓണലൈൻ ആക്രമണം.

റബ്ബി റോബിൻ ആഷ്വർത്ത്-സ്റ്റീൻ സംഭവത്തെ അപലപിച്ചു. കുറ്റവാളികൾ സിനഗോഗിന്റെ ഓൺലൈൻ ചിത്രം സ്വസ്തികയിലേക്ക് മാറ്റുകയും അത് പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളുടെ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കൂടുതൽപേർ വെയിറ്റിംഗ് റൂമിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ആളുകൾ വ്യത്യസ്ത പേരുകളിൽ വരുന്നത് കൊണ്ട് തന്നെ കാര്യമായെടുത്തില്ലെന്ന് റബ്ബി പറയുന്നു. എന്നാൽ പ്രാർത്ഥന പകുതിയായപ്പോഴേക്കും ഇവർ ബഹളം വയ്ക്കുകയും സ്‌ക്രീനിൽ സ്വസ്തിക ചിത്രം പങ്കു വയ്ക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഗ്രെറ്റർ മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തിനകത്തും പുറത്തു നിന്നുമുള്ള പിന്തുണ അതിശയകരമാണെന്നും, അത് തങ്ങളെ ശരിക്കും സഹായിച്ചുവെന്നും റബ്ബി സ്റ്റീൻ പറഞ്ഞു. തീയിലേക്ക് ഇന്ധനം ചേർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ ഹൈലൈറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more