1 GBP = 103.91

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു; ഇന്ന് രാത്രി എട്ടുമണിക്ക് ജനങ്ങൾ വീട്ടുപടിക്കൽ തിരികൾ തെളിയിക്കും

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു; ഇന്ന് രാത്രി എട്ടുമണിക്ക് ജനങ്ങൾ വീട്ടുപടിക്കൽ തിരികൾ തെളിയിക്കും

ലണ്ടൻ: ബ്രിട്ടനിൽ ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
വീടുകളിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ സാമൂഹികവത്കരണത്തിനും നിരോധനമേർപ്പെടുത്തിയിരുന്നു.

രണ്ടു തവണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ആനുകൂല്യങ്ങൾ നൽകിയെങ്കിലും നടപടികൾ ഫലപ്രദമാകാത്തത് കൊണ്ട് നിലവിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലാണ്. യുകെയുടെ ഔദ്യോഗിക മരണസംഖ്യ 364 ൽ നിന്ന് 126,172 ആയി ഉയർന്നു. സാമൂഹ്യവൽക്കരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പബ്ബുകൾ, ഷോപ്പുകൾ എന്നിവക്ക് അടച്ചുപൂട്ടൽ നിലവിൽ നിലവിലുണ്ട്. എന്നാൽ സ്‌കൂളുകൾ വീണ്ടും തുറന്നിരുന്നു.

ഓർമ്മദിനത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് ഒരു മിനിറ്റ് രാജ്യത്തെങ്ങും നിശബ്ദത പാലിക്കും.
ഒരു വർഷം ജനങ്ങൾ, കാണിച്ച പ്രതിബദ്ധതയും ഉയർന്ന മൂല്യങ്ങളും പ്രധാനമന്ത്രി പ്രശംസിച്ചു, ജനങ്ങളുടെ പൂർണ്ണ സഹകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം പകർച്ചവ്യാധി സമയത്ത് ദുഖിതരായവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

ഇന്ന് രാത്രി 20:00 ന് ഫോണുകൾ, മെഴുകുതിരികൾ, ടോർച്ചുകൾ എന്നിവ ഉപയോഗിച്ച് ജനങ്ങൾ വീട്ടു പടിക്കൽ പ്രകാശം പരത്തും. .എൻഡ്-ഓഫ്-ലൈഫ് ചാരിറ്റി മാരി ക്യൂറിയാണ് ഇത് സംഘടിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more